തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ പരീക്ഷകള്‍ മാറ്റി

വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ പിന്നീട് സൗകര്യം ഒരുക്കുമെന്നും കേരള സര്‍വകലാശാല അറിയിച്ചു.

Update: 2020-07-06 02:45 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പരീക്ഷ കേന്ദ്രങ്ങളില്‍ ഇന്ന് മുതല്‍ നടത്തുന്ന പരീക്ഷകള്‍ മാറ്റി വച്ചു. നഗരത്തില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. അതേസമയം മറ്റിടങ്ങളില്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ പിന്നീട് സൗകര്യം ഒരുക്കുമെന്നും കേരള സര്‍വകലാശാല അറിയിച്ചു. ഈമാസം 6, 7, 8 തിയതികളില്‍ നടത്താനിരുന്ന ഡിഎഡ്/ഡിഎല്‍എഡ് പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. 

Tags: