കൊല്ലത്ത് തൊഴിലാളികള്‍ക്കും പോലിസിനും നേരെ തോക്ക് ചൂണ്ടി എസ്റ്റേറ്റ് മാനേജരുടെ ഭീഷണി
കഴിഞ്ഞ ദിവസവും ഇയാള്‍ തൊഴിലാളികള്‍ക്ക നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ എസ്റ്റേറ്റ് തൊഴിലാളികള്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു.
കൊല്ലം: ചിതറ അരിപ്പല്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ക്കും പോലിസിനും നേരെ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അസിസ്റ്റന്റ് മാനേജര്‍ എല്‍ പി പ്രതീഷ്. മദ്യലഹരിയിലാണ് ഇയാള്‍ ജീവനക്കാര്‍ക്കും എസ്റ്റേറ്റ് തൊഴിലാളികളായ ആദിവാസികള്‍ക്കും നേരെ തോക്ക് ചൂണ്ടിയത്.
കഴിഞ്ഞ ദിവസവും ഇയാള്‍ തൊഴിലാളികള്‍ക്ക നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ എസ്റ്റേറ്റ് തൊഴിലാളികള്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍, പ്രശ്ന പരിഹാരത്തിന് എത്തിയ പോലിസിന് നേരെയും ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണി ഉയര്‍ത്തി.