വൈറ്റിലയില്‍ വന്‍ ഗതാഗതകുരുക്ക്

വൈറ്റില മേല്‍പ്പാലത്തിനു സമീപം തിരക്കേറിയ റോഡിയില്‍ ലോറി കേടായതാണ് വാഹനക്കുരുക്കിന് കാരണമായി പറയുന്നത്.കേടായ ലോറി റോഡില്‍ നിന്നും മാറ്റാന്‍ ശ്രമം നടക്കുകയാണ്

Update: 2022-04-04 05:39 GMT

കൊച്ചി:എറണാകുളം വൈറ്റിലയില്‍ വന്‍ ഗതാഗതകുരുക്ക്. ഒന്നര മണിക്കൂറിലധികമായി വാഹനങ്ങള്‍ കുരുങ്ങികിടക്കുന്നു. വൈറ്റില മേല്‍പ്പാലത്തിനു സമീപം തിരക്കേറിയ റോഡിയില്‍ ലോറി കേടായതാണ് വാഹനക്കുരുക്കിന് കാരണമായി പറയുന്നത്.കേടായ ലോറി റോഡില്‍ നിന്നും മാറ്റാന്‍ ശ്രമം നടക്കുകയാണ്.

പ്രധാന റോഡില്‍ ഗതാഗതകുരുക്കായതോടെ സമാന്തര റോഡുകളിലൂടെ വാഹനങ്ങള്‍ നീങ്ങാന്‍ ശ്രമിച്ചത് മൂലം ഇവിടെയും ഗതാഗതകരുക്കായി. തിങ്കളാഴ്ചയായതിനാല്‍ ഓഫിസുകളില്‍ പോകാനെത്തിയ ഇരുചക്രവാഹനങ്ങളിള്‍ അടക്കം എത്തിയവരും ഗതാഗത കരുക്കില്‍ പെട്ടിരിക്കുകയാണ്. പോലിസിന്റെ നേതൃത്വത്തില്‍ ഗതാഗത കരുക്ക് പരിഹരിക്കാന്‍ ശ്രമം നടക്കുകയാണ്.

Tags: