മുന്‍ എംഎല്‍എ വി കെ ബാബു അന്തരിച്ചു

ഇന്ന് ഉച്ചകഴിഞ്ഞ് 2.45 ന് ചെറായി ഗൗരീശ്വരത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 ന് ചെറായി പൊതുശ്മശാനത്തില്‍. കോണ്‍ഗ്രസ് (എസ്) സംസ്ഥാന വൈസ് പ്രസിഡന്റാണ്

Update: 2020-04-20 14:41 GMT

കൊച്ചി: വൈപ്പിന്‍ ഞാറയ്ക്കല്‍ മണ്ഡലലത്തിലെ മുന്‍എംഎല്‍എ വി കെ ബാബു അന്തരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 2.45 ന് ചെറായി ഗൗരീശ്വരത്തെ വസതിയിലായിരുന്നു അന്ത്യം. മുളവ്കാട് വലിയതറയില്‍ പരേതരായ കുമാരന്‍-മാധവി ദമ്പതികളുടെ ആറ് മക്കളില്‍ ഇളയപുത്രനായിരുന്ന ബാബുവിന് 62 വയസായിരുന്നു പ്രായം.1991-ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയ ബാബു അന്ന് മുതല്‍ ചെറായിയിലായിരുന്നു താമസം. ഒരുവര്‍ഷമായി പക്ഷാഘാതത്തിന്റെ ചികില്‍സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 ന് ചെറായി പൊതുശ്മശാനത്തില്‍.

കോണ്‍ഗ്രസ് (എസ്) സംസ്ഥാന വൈസ് പ്രസിഡന്റാണ്. ഗതാഗതമന്ത്രിയായിരുന്ന ശങ്കരനാരായണപിള്ളയുടെ പേഴ്‌സണല്‍ സ്റ്റാഫായി പ്രവര്‍ത്തിച്ചിരുന്ന ബാബു പാര്‍ട്ടി സെക്രട്ടറിയേറ്റ് സ്റ്റാഫുമായി പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടയിലാണ് 1991-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി ഞാറക്കല്‍ നിയോജകമണ്ഡലത്തിലെത്തുന്നത്. അന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കുഞ്ഞമ്പുമാസ്റ്ററോട് തോല്‍വി സമ്മതിച്ച ബാബു, പിന്നീട് കുഞ്ഞമ്പുമാസ്റ്ററുടെ നിര്യാണത്തെ തുടര്‍ന്ന് 1992-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന അനന്തകുമാറിനെ പരാജയപ്പെടുത്തി ഞാറക്കല്‍ നിയോജകമണ്ഡലം എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറായും ഷൊര്‍ണ്ണൂര്‍ മെറ്റല്‍സ് ഇന്‍ഡ്രസ്ട്രീസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിവില്‍ സപ്ലൈ്‌സ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥയായ സുശീലയാണ് ഭാര്യ. മക്കള്‍ : അഭയ, അനഘ.

Tags:    

Similar News