കാറില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് യുവാവ് മരിച്ചു

കരുമാലൂര്‍ തട്ടാംപടി പുളിക്കല്‍ വീട്ടില്‍ അഗസ്റ്റില്‍(തങ്കച്ചന്‍) മകന്‍ സിജു(37) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന സുഹൃത്ത് സുജിത്തിനെ പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Update: 2019-10-08 15:49 GMT

കൊച്ചി: കണ്ടെയ്‌നര്‍ റോഡില്‍ കാറില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് യുവാവ് മരിച്ചു.കാര്‍ യാത്രക്കാരന്‍ കരുമാലൂര്‍ തട്ടാംപടി പുളിക്കല്‍ വീട്ടില്‍ അഗസ്റ്റില്‍(തങ്കച്ചന്‍) മകന്‍ സിജു(37) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന സുഹൃത്ത് സുജിത്തിനെ പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച സിജു സി പി ഐ എം തട്ടാമ്പടി ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. ഭാര്യ സോണി. ഏകമകന്‍ റൂബെല്‍ . മാതാവ് ലിസി, സഹോദരി സിജി. സിജുവിന്റെ മൃതദേഹം പോസ്റ്റ്‌മോമോര്‍ട്ടത്തിന് ശേഷം നാളെ നീറിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും 

Tags:    

Similar News