തൃക്കാക്കര നഗരസഭയില്‍ സംഘര്‍ഷാവസ്ഥ; വിജിലന്‍സ് പൂട്ടിച്ച ക്യാബിന്‍ തുറന്ന് ചെയര്‍പേഴ്‌സണ്‍ അകത്തു കയറി; ചെയര്‍പേഴ്‌സണനെ ഉപരോധിച്ച് പ്രതിപക്ഷം, പോലിസ് ബലം പ്രയോഗിച്ച് നീക്കി

കഴിഞ്ഞ ദിവസമാണ് സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചെയര്‍പേഴ്‌സന്റെ മുറി വിജിലന്‍സിന്റെ നിര്‍ദ്ദേശം പ്രകാരം നഗരസഭ സെക്രട്ടറി പൂട്ടി നോട്ടീസ് പതിപ്പിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് നഗരസഭയില്‍ എത്തിയ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ ക്യാബിന്‍ തുറന്ന് ഉള്ളില്‍ പ്രവേശിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ക്യാബിനു മുന്നില്‍ കുത്തിയിരിപ്പു സമരം ആംരഭിക്കുകയായിരുന്നു

Update: 2021-09-01 12:04 GMT

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിയ്‌ക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് 10,000 രൂപയും നല്‍കിയെന്ന പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി വിജിലന്‍സിന്റെ നിര്‍ദ്ദേശ പ്രകാരം നഗരസഭ സെക്രട്ടറി പൂട്ടിയ ക്യാബിന്‍ തൃക്കാക്കര നഗരസഭ ചെയര്‍ പേഴ്‌സന്‍ അജിത തങ്കപ്പന്‍ തുറന്ന് അകത്തു കയറി.ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സന്റെ ക്യാബിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. മണിക്കുറുകളോളം ക്യാബിനിലുള്ളില്‍ പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞുവെച്ച അജിത തങ്കപ്പിനെ ഒടുവില്‍ പോലിസെത്തിയാണ് മോചിപ്പിച്ചത്

.അജിത തങ്കപ്പനെ ക്യാബിനുള്ളില്‍ നിന്നും പുറത്തേയക്ക് കൊണ്ടുപോകാന്‍ പോലിസ് ശ്രമിച്ചത് പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞതോടെ പോലിസുമായും ഉന്തും തള്ളുമുണ്ടായി.തുടര്‍ന്ന് പോലിസ് വലയം തീര്‍ത്ത് അജിത തങ്കപ്പനെ പുറത്തെത്തിച്ച ശേഷം പോലിസ വാഹനത്തിലാണ് വീട്ടിലേക്ക് കൊണ്ടുപോയത്.ഇതിനിടയില്‍ വീണ്ടും പ്രതിഷേധവുമായി എത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പോലിസ് ബലം പ്രയോഗിച്ച് മറ്റൊരു പോലിസ് വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയതോടെയാണ് മണിക്കുറുകളോളം നീണ്ടു നിന്ന സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരമായത്.എന്നാല്‍ തങ്ങളെ പോലിസും ഭരണ പക്ഷ കൗണ്‍സിലര്‍ മാരും മര്‍ദ്ദിച്ചെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍ മാര്‍ പോലിസ് സ്‌റ്റേഷനിലും പ്രതിഷേധം തുടരുകയാണ്

കഴിഞ്ഞ ദിവസമാണ് സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചെയര്‍പേഴ്‌സന്റെ മുറി വിജിലന്‍സിന്റെ നിര്‍ദ്ദേശം പ്രകാരം നഗരസഭ സെക്രട്ടറി പൂട്ടി നോട്ടീസ് പതിപ്പിച്ചത്.ചെയര്‍പേഴ്‌സന്റെ മുറിയിലാണ് സിസിടിവി കാമറയുടെ സെര്‍വറും മറ്റും സൂക്ഷിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചെയര്‍പേഴ്‌സന്റെ മുറി വിജിലന്‍സിന്റെ നിര്‍ദ്ദേശം പ്രകാരം നഗരസഭ സെക്രട്ടറി പൂട്ടി നോട്ടീസ് പതിപ്പിച്ചത്.ചെയര്‍പേഴ്‌സന്റെ മുറിയിലാണ് സിസിടിവി കാമറയുടെ സെര്‍വറും മറ്റും സൂക്ഷിച്ചിരിക്കുന്നത്.ഓണക്കൊടിക്കൊപ്പം ചെയര്‍പേഴ്‌സന്‍ നല്‍കിയ 10,000 രൂപ കൗണ്‍സിലര്‍മാര്‍ തിരിച്ചു നല്‍കുന്നതിന്റെ ദൃശ്യം സിസിടിവിയില്‍ ഉണ്ടെന്നും ഇത് സംരക്ഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.കൗണ്‍സിലര്‍മാരുടെ പരാതിയില്‍ അന്വേഷണം നടത്തുന്നതിനായി കഴിഞ്ഞ വെള്ളിയാഴ്ച വിജിലന്‍സ് നഗരസഭയില്‍ എത്തിയിരുന്നുവെങ്കിലും ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ മുറി പൂട്ടി പോയിരുന്നതിനാല്‍ വിജിലന്‍സിന് ഇത് പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല

കഴിഞ്ഞ ദിവസങ്ങളിലും വിജിലന്‍സിന് മുറിയില്‍ പരിശോധന നടത്താന്‍ സാധിക്കാതെ വന്നതോടെയാണ് മുറിയില്‍ ഇനി ആരും പ്രവേശിക്കരുതെന്ന് കാട്ടി നോട്ടീസ് പതിപ്പിക്കാന്‍ വിജിലന്‍സ് നഗരസഭ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഇന്ന് ഉച്ചകഴിഞ്ഞ് നഗരസഭയില്‍ എത്തിയ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ ക്യാബിന്‍ തുറന്ന് ഉള്ളില്‍ പ്രവേശിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ക്യാബിനു മുന്നില്‍ കുത്തിയിരിപ്പു സമരം ആംരഭിക്കുയായിരുന്നു. സിസിടിവിദൃശ്യങ്ങള്‍ സംരക്ഷിക്കുന്നതിനായി തങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുറി പൂട്ടാന്‍ വിജിലന്‍സ് നിര്‍ദ്ദേശം നല്‍കിയതെന്നും ഇത് ലംഘിച്ചാണ് ചെയര്‍പേഴ്‌സണ്‍ ക്യാബിനുള്ളില്‍ പ്രവേശിച്ചിരിക്കുന്നതെന്നുമാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറയുന്നത്.പ്രതിപക്ഷം കുത്തിയിരിപ്പ് സമരം ആരംഭിച്ചതോടെ പോലിസും സ്ഥലത്തെത്തി നിലയുറപ്പിക്കുകയായിരുന്നു.

Tags:    

Similar News