തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഉമാ തോമസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കാക്കനാട് കോണ്‍ഗ്രസ് ഓഫിസില്‍ നിന്നും യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായി സൈക്കിള്‍ റിക്ഷയില്‍ കാക്കനാട് കലക്ടറേറ്റിലെത്തിയാണ് ഉമാ തോമസ് നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചത്

Update: 2022-05-09 07:50 GMT

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.കാക്കനാട് കോണ്‍ഗ്രസ് ഓഫിസില്‍ നിന്നും യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായി സൈക്കിള്‍ റിക്ഷയില്‍ കാക്കനാട് കലക്ടറേറ്റിലെത്തിയാണ് ഉമാ തോമസ് നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചത്.കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡന്‍ എംപി,ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കമുള്ള നേതാക്കള്‍ ഉമാ തോമസിനൊപ്പം ഉണ്ടായിരുന്നു.

Tags: