തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഡോ.ജോജോസഫിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ വ്യാജ വീഡിയോ; രണ്ടു പേര്‍ അറസ്റ്റില്‍

ശിവദാസന്‍,ഷൂക്കൂര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.ഇവര്‍ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍.കേസില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞതായി കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.ഇതില്‍ രണ്ടു പേരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.ബാക്ക്ിമുന്നു പേര്‍ക്കായി അന്വേഷണം നടക്കുകയാണ്

Update: 2022-05-27 05:39 GMT

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോജോസഫിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന് കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.ശിവദാസന്‍,ഷൂക്കൂര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. കേസില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞതായി കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.

ഇതില്‍ രണ്ടു പേരെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. ബാക്കിമുന്നു പേര്‍ക്കായി അന്വേഷണം നടക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കണ്ടെത്തുന്നതിനായി സൈബര്‍ വിഭാഗം പരിശോധന നടത്തി വരികയാണെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു.

പിടിയിലായവര്‍ക്ക് രാഷ്ട്രീയ ബന്ധമുള്ളവരാണെന്നും ഇവര്‍ നേരത്തെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാരവാഹികളായിരുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ കൊച്ചിയുള്‍പ്പെടെ വിവിധ സ്ഥലങ്ങളിലുള്ളവരാണ്.സൈബര്‍ വിഭാഗം വിശദമായ പരിശോധന നടത്തിവരികയാണ്. ഇതിനു ശേഷം അവരെ ചോദ്യം ചെയ്യുമെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ പറഞ്ഞു.

Tags:    

Similar News