തൃക്കാക്കരയിലെ തോല്‍വി പാര്‍ട്ടി പരിശോധിക്കും; മന്ത്രി പി രാജീവ്

കഴിഞ്ഞ തവണ കിട്ടിയതിനേക്കാള്‍ മുവായിരത്തിലധികം വോട്ടുകളുടെ വര്‍ധനവുണ്ടായിട്ടുണ്ട്.എന്നാല്‍ ഉദ്ദേശിച്ച അളവില്‍ ജനങ്ങള്‍ തങ്ങള്‍ക്ക് വോട്ടു ചെയ്തില്ല.തോല്‍വിയുടെ എല്ലാ വശങ്ങളും സൂക്ഷമമായി തന്നെ പിശോധിക്കും

Update: 2022-06-03 08:47 GMT

കൊച്ചി: തൃക്കാക്കരയിലെ തോല്‍വി പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കഴിഞ്ഞ തവണ കിട്ടിയതിനേക്കാള്‍ മുവായിരത്തിലധികം വോട്ടുകളുടെ വര്‍ധനവുണ്ടായിട്ടുണ്ട്.എന്നാല്‍ ഉദ്ദേശിച്ച അളവില്‍ ജനങ്ങള്‍ തങ്ങള്‍ക്ക് വോട്ടു ചെയ്തില്ല.തോല്‍വിയുടെ എല്ലാ വശങ്ങളും സൂക്ഷമമായി തന്നെ പിശോധിക്കും.

തൃക്കാക്കരയില്‍ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് വിശ്വസിച്ചിരുന്നത്.ലോക്‌സഭയിലേക്ക് താന്‍ മല്‍സരിച്ചപ്പോള്‍ 31,777 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് പിന്നില്‍പോയ മണ്ഡലമായിരുന്നു തൃക്കാക്കര.എന്നിരുന്നാലും ഉപതിരഞ്ഞെടുപ്പില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു മുന്നേറാന്‍ സാധിക്കുമെന്നാണ് കരുതിയിരുന്നത്.എല്‍ഡിഎഫിന് വോട്ടില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. അതേ സമയം എതിരായിട്ടുള്ള വോട്ടുകള്‍ ഏകോപിതമായിട്ടാണ് കാണുന്നത്.ബിജെപിക്കും വോട്ടുകുറഞ്ഞിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു.

Tags: