എറണാകുളം തിരുവാങ്കുളത്ത് എട്ടുമാസം പ്രായമായ പിഞ്ചു കുഞ്ഞിനു നേരെ പിതാവിന്റെ ആക്രമണം

കുഞ്ഞിനെ പോലിസെത്തി ആശുപത്രിയിലേക്ക് മാറ്റി. പിതാവ് ആനന്ദിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.എറണാകുളം കരിങ്ങാച്ചിറ റമ്പാന്‍ കുന്നിലാണ് സംഭവം.കുഞ്ഞിനെ ആക്രമിക്കുന്നത്് കണ്ട് നാട്ടുകാര്‍ ശിശു ക്ഷേമ അധികൃതരെയും പോലിസിനെയും അറിയിക്കുകയായിരുന്നു.മദ്യലഹരിയിലാണ് പിതാവ് കുഞ്ഞിനെ ആക്രമിച്ചതെന്ന് മാതാവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

Update: 2020-07-03 05:33 GMT

കൊച്ചി: അങ്കമാലിയില്‍ 54 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ പിതാവ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനു പിന്നാലെ എറണാകുളം തിരുവാങ്കുളത്ത് എട്ടു മാസം പ്രായമായ കുഞ്ഞിനെതിരെ പിതാവിന്റെ ആക്രമണം.കുഞ്ഞിനെ പോലിസെത്തി തൃപ്പൂണിത്തുറ താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. പിതാവ് ആനന്ദിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.എറണാകുളം കരിങ്ങാച്ചിറ റമ്പാന്‍ കുന്നിലാണ് സംഭവം.

കുഞ്ഞിനെ ആക്രമിക്കുന്നത് കണ്ട് നാട്ടുകാര്‍ ശിശു ക്ഷേമ അധികൃതരെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് പോലിസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.മദ്യലഹരിയിലാണ് പിതാവ് കുഞ്ഞിനെ ആക്രമിച്ചതെന്ന് മാതാവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.മദ്യപിച്ച് വന്നുകഴിയുമ്പോഴാണ് കുട്ടിയെ ആക്രമിക്കുന്നത്. കുട്ടിയെ വലിച്ചെറിയും.ഏതാനും ദിവസം മുമ്പും കുഞ്ഞിനെ എടുത്തെറിഞ്ഞിരുന്നു.കാരണമൊന്നുമില്ല.മദ്യപിച്ചു കഴിയുമ്പോളാണ് ഇത്തരത്തിലുള്ള ആക്രമണം നടത്തുന്നത്. താന്‍ തടയാറുണ്ടെങ്കിലും കാര്യമില്ലെന്നും മാതാവ് പറഞ്ഞു.

Tags:    

Similar News