തിരുവാണിയൂരിലെ നവജാത ശിശുവിന്റേത് മുങ്ങിമരണം; അമ്മയെ പോലിസ് അറസ്റ്റു ചെയ്തു

പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതിനെ തുടര്‍ന്നാണ് കുട്ടിയെ പാറമടയില്‍ കെട്ടിത്താഴ്ത്തിയെന്നായിരുന്നു അമ്മ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ കുഞ്ഞിന്റേത് മുങ്ങിമരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

Update: 2021-06-04 16:07 GMT

കൊച്ചി: തിരുവാണിയൂരിലെ നവജാത ശിശുവിന്റേത് മുങ്ങിമരണമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയായ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന പോലിസ്് കേസെടുത്തു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സ്ത്രീയുടെ അറസ്റ്റ് രേഖപ്പെടുത്തി.കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് വെള്ളം ഉള്ളില്‍ ചെന്നാണ് കുഞ്ഞു മരിച്ചതെന്ന് തെളിഞ്ഞത്. എന്നാല്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതിനെ തുടര്‍ന്നാണ് കുട്ടിയെ പാറമടയില്‍ കെട്ടിത്താഴ്ത്തിയെന്നായിരുന്നു അമ്മ പോലീസിനോട് പറഞ്ഞത്. നേരത്തേ അസ്വാഭാവിക മരണത്തിനായിരുന്നു പോലീസ് കേസെടുത്തിരുന്നത്. കൊലപാതകമെന്ന് തെളിഞ്ഞതോടെ കൊലക്കുറ്റത്തിന് പോലിസ് കേസെടുക്കും.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തിരുവാണിയൂര്‍ പൊതുശ്മശാനത്തില്‍ കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. തിരുവാണിയൂര്‍ പഴുക്കാമറ്റത്ത് താമസിക്കുന്ന നാല്‍പ്പത് വയസുള്ള സ്ത്രീ ചൊവ്വാഴ്ചയാണ് ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. വയറുവേദനയാണെന്ന് പറഞ്ഞ് വീടിന് പുറത്തിറങ്ങിയ സ്ത്രീ സമീപത്തെ റബ്ബര്‍തോട്ടത്തിലാണ് പ്രസവിച്ചത്. പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവം നിലക്കാത്തതിനെ പിന്നീട് ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയാണ് ഇവരെ ബുധനാഴ്ച തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ചോദ്യം ചെയ്തപ്പോളാണ് താന്‍ പ്രസവിച്ചെന്നും കുഞ്ഞിനെ വീടിന് അടുത്തുള്ള പാറമടയില്‍ കെട്ടിതാഴ്ത്തിയെന്നും അവര്‍ പറഞ്ഞത്. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രസവവും രണ്ട് ദിവസം നീണ്ട രക്തസ്രവവും കാരണം അവശയായ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. സ്ത്രീക്ക് നാല് മക്കളുണ്ട്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ഗര്‍ഭിണിയായിരുന്നുവെന്ന വിവരം മറ്റാര്‍ക്കും അറിയില്ലായിരുന്നുവെന്നാണ് സൂചന.

Tags:    

Similar News