മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് മാലപൊട്ടിക്കല്‍: രണ്ടു പേര്‍ അറസ്റ്റില്‍

തോപ്പുംപടി മുണ്ടംവേലി സ്വദേശി അഭിലാഷ് (25) നേവല്‍ ബേസ് കഠാരിബാഗ് സ്വദേശി ശരത് (24) എന്നിവരെയാണ് കുറുപ്പംപടി പോലിസ് അറസ്റ്റ് ചെയ്തത്

Update: 2022-05-14 10:19 GMT

കൊച്ചി: മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് മാലപൊട്ടിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.തോപ്പുംപടി മുണ്ടംവേലി സ്വദേശി അഭിലാഷ് (25) നേവല്‍ ബേസ് കഠാരിബാഗ് സ്വദേശി ശരത് (24) എന്നിവരെയാണ് കുറുപ്പംപടി പോലിസ് അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചിന് പ്രളയക്കാട് പലചരക്ക് കട നടത്തുന്ന വര്‍ക്കിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ കേസിലാണ് അറസ്റ്റ്. സംഭവത്തിനു ശേഷം ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് അന്വേഷണം നടത്തി. വരുന്നതിനിടെയാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്.

പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും നിരവധി മോഷണകേസുകളാണ് തെളിഞ്ഞതെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ജൂണില്‍ ജയില്‍ മോചിതനായ അഭിലാഷ് കൊച്ചി സിറ്റി പുത്തന്‍കുരിശ് എന്നിവിടങ്ങളില്‍ നിന്നും ബൈക്ക് മോഷ്ടിച്ചിരുന്നു. വിവിധ സ്‌റ്റേഷനുകളിലായി ആറു കേസുകളില്‍ പ്രതിയാണ്. മയക്കുമരുന്ന് കേസില്‍ ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.

ശരത് മൂന്നു കേസുകളില്‍ പ്രതിയാണ്. രണ്ടു പേരും കുമ്മനോട് വീട് വാടകക്കെടുത്ത് താമസിക്കുകയായിരുന്നു. എഎസ്പി അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ വിപിന്‍, എസ് ഐ ജയന്‍ , സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ എസ് ഐ രാജേന്ദ്രന്‍, എഎസ്‌ഐ അബ്ദുള്‍ സത്താര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ പി എ അബ്ദുള്‍ മനാഫ്, എം ബി സുബൈര്‍, അനീഷ് കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Tags:    

Similar News