നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജെയിലില്‍ അടച്ചു

പട്ടിമറ്റം സ്വദേശി സമദ് (27) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

Update: 2022-01-01 10:23 GMT

കൊച്ചി: നിരവധി മാലപൊട്ടിക്കല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജെയിലിലടച്ചു. പട്ടിമറ്റം സ്വദേശി സമദ് (27) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പെരുമ്പാവൂര്‍, കുന്നത്തുനാട്, ചെങ്ങമനാട്, എടത്തല, തടിയിട്ടപറമ്പ്, മൂവാറ്റുപുഴ സ്‌റ്റേഷനുകളിലായി പത്തോളം മാലപൊട്ടിക്കല്‍ കേസിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. ജൂലായ്, ആഗസ്ത് മാസങ്ങളില്‍ മാത്രം അഞ്ച് കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി 32 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 31 പേരെ നാടു കടത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് എസ് പി കാര്‍ത്തിക്ക് പറഞ്ഞു.

Tags: