സ്‌കൂളില്‍ മോഷണം; പ്രതി പോലിസ് പിടിയില്‍

കൊലപാതകമുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ എരുമല്ലൂര്‍ എഴുപുന്ന സ്വദേശി പ്രജീഷ് (32) ആണ് വരാപ്പുഴ പോലിസിന്റെ പിടിയിലായത്

Update: 2022-07-21 04:52 GMT

കൊച്ചി: വരാപ്പുഴ പുത്തന്‍ പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌ക്കൂളില്‍ മോഷണം നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലപാതകമുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ എരുമല്ലൂര്‍ എഴുപുന്ന സ്വദേശി പ്രജീഷ് (32) ആണ് വരാപ്പുഴ പോലിസിന്റെ പിടിയിലായത്.

കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. സ്‌ക്കൂളിനകത്ത് കയറി മൂന്ന് ലാപ് ടോപ്പ്, ഒരു എല്‍ഇഡി ടി വി, ഫാന്‍ എന്നിവ മോഷ്ടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പിടികൂടിയത്.

കൊലപാതകമുള്‍പ്പടെ പതിനാറ് കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. പനങ്ങാട് സ്‌റ്റേഷനില്‍ ആറ് കേസുകളും ,അരൂര്‍ സ്‌റ്റേഷനില്‍ അഞ്ച് കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഡിവൈഎസ് പി എം കെ മുരളി ഇന്‍സ്‌പെക്ടര്‍ ജെ എസ് സജീവ് കുമാര്‍, എസ് ഐ എ ജി സജീവ് എഎസ്‌ഐമാരായ റെനില്‍ വര്‍ഗീസ്, പി കെ റെജു, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ വിജയ് കൃഷ്ണന്‍, പി എം നെര്‍ഷോണ്‍, ടി എസ് ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Tags:    

Similar News