നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

ഞാറയ്ക്കല്‍ വയല്‍പ്പാടം വീട്ടില്‍ ജിനേഷ് (ജിന്നാപ്പി- 39)യെയാണ് എറണകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാപ്പ ചുമത്തി ജയിലിലടച്ചത്. ഞാറയ്ക്കല്‍, മുനമ്പം, വടക്കേക്കര, നോര്‍ത്ത് പറവൂര്‍ സ്റ്റേഷനുകളില്‍ നരഹത്യാ ശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കല്‍, സംഘം ചേരല്‍, ഗൂഢാലോചന തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു

Update: 2020-11-05 12:37 GMT

കൊച്ചി: നിരവധി കേസുകളിലെ പ്രതിയായ ഞാറയ്ക്കല്‍ വയല്‍പ്പാടം വീട്ടില്‍ ജിനേഷ് (ജിന്നാപ്പി- 39)യെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഞാറയ്ക്കല്‍, മുനമ്പം, വടക്കേക്കര, നോര്‍ത്ത് പറവൂര്‍ സ്റ്റേഷനുകളില്‍ നരഹത്യാ ശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കല്‍, സംഘം ചേരല്‍, ഗൂഢാലോചന തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു.

കഴിഞ്ഞ ജൂണില്‍ നോര്‍ത്ത് പറവൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വടിവാളുമായി ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഇയാളെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ജിനേഷിനെ 2009, 2011 വര്‍ഷങ്ങളില്‍ കാപ്പ നിയമ പ്രകാരം ജയിലില്‍ അടച്ചിരുന്നതാണ്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ പതിനേഴു പേരെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. 23 പേരെ നാടുകടത്തി. സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളില്‍ ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും എസ് പി കെ കാര്‍ത്തിക് പറഞ്ഞു.

Tags: