എറണാകുളം പി വി എസ് ആശുപത്രി കൊറോണ കെയര്‍ സെന്റര്‍

ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ നിര്‍ദേശപ്രകാരം ഇന്‍സിഡന്റ് കമാണ്ടറായ സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്.കണയന്നൂര്‍ തഹസില്‍ദാര്‍ ബീന പി ആനന്ദിനാണ് ഏറ്റെടുക്കല്‍ ചുമതല.

Update: 2020-03-26 13:11 GMT

കൊച്ചി: കൊറോണ കെയര്‍ സെന്ററാക്കുന്നതിന് എറണാകുളം കലൂരിലെ പി വി എസ് ആശുപത്രി എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ നിര്‍ദേശപ്രകാരം ഇന്‍സിഡന്റ് കമാണ്ടറായ സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്.

കണയന്നൂര്‍ തഹസില്‍ദാര്‍ ബീന പി ആനന്ദിനാണ് ഏറ്റെടുക്കല്‍ ചുമതല. എല്‍ ആര്‍ തഹസില്‍ദാര്‍ മുഹമ്മദ് സാബിര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം ഹനീഷ് എന്നിവര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും.ലോജിസ്റ്റിക്‌സ് ചുമതല ആര്‍ടിഒ (എന്‍ഫോഴ്‌സ്‌മെന്റ് ) ജി അനന്തകൃഷ്ണന്‍ വഹിക്കും. മെയിന്റനന്‍സ് ക്‌ളീനിംഗ് ചുമതല കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി ആര്‍ അനു നിര്‍വഹിക്കും 

Tags:    

Similar News