മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നുവെന്ന് ; വി ഡി സതീശനെതിരെ കൊച്ചിയില്‍ പോസ്റ്ററുകള്‍

കോണ്‍ഗ്രസ് പാര്‍ട്ടിക്കായി ജീവിതം ഹോമിച്ച ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല,മുല്ലുപ്പള്ളി രാചന്ദ്രന്‍,വി എം സുധീരന്‍ എന്നീ മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന വി ഡി സതീശന്റെ പൊയ്മുഖം തിരിച്ചറിയുക,ഗ്രൂപ്പുകളി അവസാനിപ്പിക്കുക എന്നിങ്ങനെയാണ് പോസ്റ്ററുകളിലെ വാചകങ്ങള്‍

Update: 2021-08-25 05:31 GMT

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എറണാകുളം ഡിസിസി ഓഫിസിനു സമീപം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.കോണ്‍ഗ്രസ് പാര്‍ട്ടിക്കായി ജീവിതം ഹോമിച്ച ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല,മുല്ലുപ്പള്ളി രാചന്ദ്രന്‍,വി എം സുധീരന്‍ എന്നീ മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന വി ഡി സതീശന്റെ പൊയ്മുഖം തിരിച്ചറിയുക,ഗ്രൂപ്പുകളി അവസാനിപ്പിക്കുക എന്നിങ്ങനെയാണ് പോസ്റ്ററുകളിലെ വാചകങ്ങള്‍.

ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ മൂര്‍ച്ഛിച്ചിരിക്കുന്നതിനിടയിലാണ് ഡിസിസി ഓഫിസിനു മുന്നില്‍മുന്നില്‍ പോസറ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ നിന്നും പോസ്റ്ററുകള്‍ നീക്കം ചെയ്തു.യഥാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് .ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയുമായി ബന്ധപ്പെട്ട് ഇന്ന് ഡല്‍ഹിയില്‍ ചര്‍ച്ച നടക്കുന്നുണ്ട്‌

Tags:    

Similar News