കൊച്ചിയില്‍ മയക്ക് മരുന്നുമായി അഞ്ചംഗ സംഘം പിടിയില്‍

കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയായ മുഹമ്മദ് ഫഹിം(25), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ നവാസ്(31), കോട്ടയം വടവത്തൂര്‍ സ്വദേശിയായ അലന്‍(24), കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയായ ഇര്‍ഷാദ്(22 ), കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയായ ഷബീര്‍(39)എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫ് ടീമും തൃക്കാക്കര പോലിസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ തൃക്കാക്കരയിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും പിടികൂടിയത്

Update: 2021-12-24 04:50 GMT

കൊച്ചി:യുവാക്കള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന മയക്ക് മരുന്നുമായി കൊച്ചിയില്‍ അഞ്ചംഗ സംഘം പോലിസ് പിടിയില്‍.കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയായ മുഹമ്മദ് ഫഹിം(25), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ നവാസ്(31), കോട്ടയം വടവത്തൂര്‍ സ്വദേശിയായ അലന്‍(24), കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയായ ഇര്‍ഷാദ്(22 ), കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയായ ഷബീര്‍(39)എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫ് ടീമും തൃക്കാക്കര പോലിസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ തൃക്കാക്കരയിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും പിടികൂടിയത്.

പിടിയിലാകുമ്പോള്‍ മയക്ക് മരുന്ന് ഇനത്തില്‍പെട്ട 24.78 ഗ്രാം എംഡിഎംഎ,4.67 ഗ്രാം എക്‌സറ്റസി,7.99 ഗ്രാം കഞ്ചാവ്, എന്നിവ പ്രതികളുടെ കൈവശമുണ്ടായിരുന്നതായി പോലിസ് പറഞ്ഞു.കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കൊച്ചി സിറ്റി നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ഡാന്‍സാഫ് സബ്ബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.ഓയോ റൂമുകള്‍ കേന്ദ്രീകരിച്ചാണ് പ്രതികള്‍ മയക്കു മരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്നും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പോലിസ് പറഞ്ഞു.

മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ 9995966666 എന്ന വാട്ട്‌സ് ആപ്പ് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിലേക്ക് വീഡിയോ, ഓഡിയോ ആയോ നാര്‍ക്കോട്ടിക് സെല്‍ പോലിസ് അസിസ്റ്റന്റ് കമ്മീഷണറുടെ 9497990065 നമ്പരിലേക്കോ, 9497980430 എന്ന ഡാന്‍സാഫ് നമ്പരിലേക്കോ അറിയിക്കണമെന്നും അവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.

Tags: