വടക്കന്‍ പറവൂരില്‍ വന്‍ മയക്ക് മരുന്ന് വേട്ട; രണ്ടു പേര്‍ പിടിയില്‍

ഗോവയില്‍ നിന്നും കേരളത്തിലേക്ക് കൊറിയര്‍ മാര്‍ഗ്ഗം പാഴ്‌സലായി കൊണ്ടുവന്ന മയക്കുമരുന്നുമായി പറവൂര്‍ പറവൂര്‍ പെരുമ്പടന്ന കൂരന്‍ വീട്ടില്‍, ഡിവൈന്‍ മാത്യൂ (28) പറവൂര്‍,ചേന്ദമംഗലം, പാലിയം നട അനുഗ്രഹ വീട്ടില്‍ ആകാശ് ( 20) എന്നിവരെയാണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. 100 എണ്ണം എംഡിഎംഎ ഗുളികളും, (28.7501 ഗ്രാം) 25 എല്‍എസ്ഡി സ്റ്റാമ്പുകളും ( O.4171 ഗ്രാം) ആണ് ഇവര്‍ കടത്തികൊണ്ടു വന്നത്

Update: 2020-12-10 05:56 GMT

കൊച്ചി: ക്രിസ്തുമസ്, പുതുവല്‍സര ആഘോഷത്തിന്റെ മുന്നോടിയായി ഡി ജെ പാര്‍ട്ടികളിലും, നിശാപാര്‍ട്ടികളിലും മറ്റും ഉപയോഗിക്കുന്നതിനായി ഗോവയില്‍ നിന്നും കേരളത്തിലേക്ക് കൊറിയര്‍ മാര്‍ഗ്ഗം പാഴ്‌സലായി കൊണ്ടുവന്ന മയക്കുമരുന്നുമായി രണ്ടു പേരെ എക്‌സൈസ് പിടികൂടി.  പറവൂര്‍ പെരുമ്പടന്ന കൂരന്‍ വീട്ടില്‍, ഡിവൈന്‍ മാത്യൂ (28) പറവൂര്‍,ചേന്ദമംഗലം, പാലിയം നട അനുഗ്രഹ വീട്ടില്‍ ആകാശ് ( 20) എന്നിവരെയാണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. 100 എണ്ണം എംഡിഎംഎ ഗുളികളും, (28.7501 ഗ്രാം) 25 എല്‍എസ്ഡി സ്റ്റാമ്പുകളും ( O.4171 ഗ്രാം) ആണ് ഇവര്‍ കടത്തികൊണ്ടു വന്നത്.

പ്രതികള്‍ക്രിസ്തുമസ്, പുതുവല്‍സര പാര്‍ട്ടികള്‍ക്കും മറ്റുമായി മയക്ക് മരുന്ന് എത്തിക്കുന്ന കണ്ണികളാണ്. ഗോവ, ബംഗളുരു എന്നിവിടങ്ങളില്‍ നിന്നും നേരിട്ടും പാഴ്‌സല്‍ വഴിയും വില കൂടിയ മയക്ക് മരുന്നുകള്‍ വരുത്തി വില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതി. എറണാകുളം, പറവൂര്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ന്യൂ ജെന്‍ മയക്ക് മരുന്നുകളുടെ വില്‍പ്പനയും ഉപയോഗവും കൂടി വരുന്നതായി എക്‌സൈസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇത്തരം മയക്ക് മരുന്നുകള്‍ ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ച് എക്‌സൈസ്അന്വേഷണം വിപുലപ്പെടുത്തിയിരുന്നു.ബി.ടെക് ബിരുധധാരിയായ ഡിവൈന്‍ മാത്യൂവാണ് സംഘത്തലവന്‍. ഡിവൈന്റെ സുഹൃത്തായ ഗോവയില്‍ താമസിക്കുന്ന സാക്കിര്‍ ഹുസൈന്‍ എന്നയാളാണ് മയക്ക് മരുന്നുകള്‍ ഏര്‍പ്പാട് ചെയ്തതും കൊറിയര്‍ വഴി അയച്ചതും.

ഡിവൈന്റെ ഉപഭോക്താക്കളില്‍ ഉന്നത നിലവാരത്തില്‍ ജീവിക്കുന്നവരും സിനിമാ മേഖലയിലുള്ളവരും മറ്റ് സെലിബ്രിറ്റികളും ഉള്‍പ്പെട്ടിട്ടുള്ളതായി എക്‌സൈസിന് വിവരം ലഭിച്ചു. മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി വിനോജും സംഘവുമാണ് റെയ്ഡ് നടത്തിയും പ്രതികളെ പിടികൂടിയതും.അന്യേഷണ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ജോര്‍ജ്് ജോസഫ്, കെ എസ് പ്രമോദ്്, സിജി പോള്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിവകുമാര്‍, ശ്രീകുമാര്‍, വി എ അനീഷ്, കെ എസ് ഷൈന്‍്, ഷിബു എന്നിവര്‍ പങ്കെടുത്തു

Tags:    

Similar News