നെടുമ്പാശേരി വിമാത്താവളം വഴി എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം

റിയാദില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ യാത്രക്കാരനായ പാലക്കാട് ചെര്‍പ്പുള സ്വദേശി ശുഹൈബില്‍ നിന്നാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്

Update: 2022-04-11 13:39 GMT

കൊച്ചി: എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ച് നെടുമ്പാശേരി രാജ്യാന്തര വിമാന താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 400 ഗ്രാം സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.റിയാദില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ എത്തിയ യാത്രക്കാരനായ പാലക്കാട് ചെര്‍പ്പുള സ്വദേശി ശുഹൈബില്‍ നിന്നാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടിയത്.എട്ട് സ്വര്‍ണ്ണ പ്ലെയ്റ്റുകളായിട്ടാണ് സ്വര്‍ണ്ണം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത്.

Tags:    

Similar News