മലയാറ്റൂര്‍ കൊറ്റമത്ത് വീടുകളില്‍ മോഷണം ; സ്വര്‍ണ്ണവും പണവും കവര്‍ന്നു

മാത്യു,ആന്റണി,ജോസ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.മാത്യുവിന്റെ വീട്ടില്‍ നിന്നും 41,000 രൂപയും 25 പവന്‍ സ്വര്‍ണ്ണവുമാണ് മോഷണം പോയത്

Update: 2022-01-01 11:09 GMT

കൊച്ചി: പുതുവര്‍ഷ ദിനത്തില്‍ മലയാറ്റൂര്‍ കൊറ്റമത്ത് വീടുകളില്‍ മോഷണം.മുന്നു വീടുകളില്‍ നിന്നായി പണംവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ച്ച ചെയ്യപ്പെട്ടു.മാത്യു,ആന്റണി,ജോസ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.മാത്യുവിന്റെ വീട്ടില്‍ നിന്നും 41,000 രൂപയും 25 പവന്‍ സ്വര്‍ണ്ണവുമാണ് മോഷണം പോയത്.

ഇന്ന്പുലര്‍ച്ചെയാണ് മോഷണം നടന്നത്.വീടിന്റെ മുകളിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണ്ണവുമാണ് മോഷണം പോയത്. വീടിന്റെ പിന്‍വശത്തെ വാതിലിന്റെ പൂട്ടു തകര്‍ത്താണ് മോഷ്ടാവ് ഉളളില്‍ കടന്നത്.

കിടപ്പമുറിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ എടുത്ത് അലമാര തുറന്നാണ് പണവും സ്വര്‍ണ്ണവും അപഹരിച്ചത്.ആന്റണിയുടെയുടെയും ജോസിന്റെയും വീടുകളിലും മോഷ്ടാവ് കയറിയെങ്കിലും ഇവിടെ നിന്നു കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം.പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Tags: