മലയാറ്റൂര്‍ സ്‌ഫോടനം: പാറമടയുടെ ലൈസന്‍സ് റദ്ദാക്കും

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സാബു കെ ജേക്കബ് നടത്തുന്ന മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെഇടക്കാല റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.അന്തിമ അന്വേഷണ റിപോര്‍ട്ട് പരിശോധിച്ച് മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു.

Update: 2020-09-29 12:44 GMT

കൊച്ചി: മലയാറ്റൂരില്‍ പാറമടയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം സ്‌ഫോടനത്തില്‍ തകരുകയും ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍,പാറമടയുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ എസ് സുഹാസ് അറിയിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സാബു കെ ജേക്കബ് നടത്തുന്ന മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെഇടക്കാല റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.അന്തിമ അന്വേഷണ റിപോര്‍ട്ട് പരിശോധിച്ച് മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പാറമടയുടെ നടത്തിപ്പില്‍ നിയമലംഘനങ്ങള്‍ ഉണ്ടോ എന്നത് വിശദമായി പരിശോധിച്ചുവരികയാണ്.ജില്ലയിലെ മറ്റ് പാറമടകളില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് പൊതുവായ പരിശോധന നടത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.അതേ സമയം സ്‌ഫോടനവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ എസ് പി കെ കാര്‍ത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകം സംഘം അന്വേഷണം തുടരുകയാണ്. പാറമട നടത്തിപ്പിക്കാരനും മാനേജര്‍ മാരും അടക്കമുള്ളവരെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റു ചെയ്തിരുന്നു.

Tags:    

Similar News