കൊച്ചിയില്‍ മയക്കുമരുന്നും കഞ്ചാവുമായി നാലു യുവാക്കള്‍ പിടിയില്‍

കാസര്‍ഗോഡ് സ്വദേശി ആസിഫ്(24), കാക്കനാട് അത്താണി സ്വദേശി ഉമ്മറുല്‍ ഫാറൂക്ക്(23), കാക്കനാട് അത്താണി സ്വദേശിയായ മനുമണി(20),കാസര്‍ഗോഡ് സ്വദേശി ആശിബ് നിഹാല്‍(27) എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പോലിസ്,കളമശേരി പോലിസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടിയത്

Update: 2021-04-30 03:20 GMT

കൊച്ചി: കൊച്ചിയില്‍ മയക്കുമരുന്നുമായി നാലു യുവാക്കള്‍ പോലിസ് പിടിയില്‍. കാസര്‍ഗോഡ് സ്വദേശി ആസിഫ്(24), കാക്കനാട് അത്താണി സ്വദേശി ഉമ്മറുല്‍ ഫാറൂക്ക്(23), കാക്കനാട് അത്താണി സ്വദേശിയായ മനുമണി(20),കാസര്‍ഗോഡ് സ്വദേശി ആശിബ് നിഹാല്‍(27) എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പോലിസ്,കളമശേരി പോലിസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടിയത്.ആസിഫ്,ഉമ്മറുല്‍ ഫാറൂക്ക്,മനുമണി എന്നിവരെ കാക്കനാട് വിഎസ്എന്‍എല്‍ റോഡിലുള്ള ഓയോ റൂമില്‍ നിന്നാണ് പിടികൂടിയത്.ഇവരില്‍ നിന്നും നാല് കിലോ കഞ്ചാവ്, മൂന്നുഗ്രാം എംഡിഎംഎ എന്നിവ പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.

പോലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പോലിസ് സംഘം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.തുടര്‍ന്ന് ഇവര്‍ കാക്കനാടുള്ള മുറിയില്‍ ഒത്തുചേര്‍ന്നതായി വിവരം ലഭിച്ചതോടെ പോലിസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കൊവിഡ് വ്യാപനത്തോടെ ജില്ലയില്‍ ആവശ്യക്കാര്‍ക്ക് അതാത് സ്ഥലങ്ങളില്‍ മയക്കുമരുന്നുകള്‍ എത്തിക്കുന്നതായിരുന്നു ഇവരുടെ രീതി. ടിപ്പര്‍ ലോറി ഡ്രൈവര്‍മാരായിരുന്ന പ്രതികള്‍.ബംഗളുരുവില്‍ നിന്നാണ് എംഡിഎംഎ വാങ്ങി വിതരണത്തിനായി പ്രതികള്‍ എത്തിച്ചിരുന്നതെന്നും എറണാകുളം സ്വദേശിയില്‍ നിന്നാണ് കഞ്ചാവ് ലഭിച്ചിരുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായും പോലിസ് പറഞ്ഞു.

ഇയാള്‍ക്കായി പോലിസ് തിരിച്ചില്‍ നടത്തുകയാണ്. വട്ടേക്കുന്നം ഭാഗത്ത് നിന്നാണ് കാസര്‍ഗോഡ് സ്വദേശി ആശിബ് നിഹാല്‍ പിടിയിലായത്. ഇയാളില്‍ നിന്ന് ഒരുഗ്രാമോളം എംഡിഎംഎയുമായി കൊച്ചി സിറ്റി ഡാന്‍സാഫും കളമശേരി പോലിസും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ക്ക് മയക്കു മരുന്നു നല്‍കുന്നവരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലിസ് പറഞ്ഞു. മയക്കുമരുന്ന് മാഫിയായെക്കുറിച്ചുള്ള വിവരങ്ങള്‍ 9995966666, 9497990065, 9497980430 നമ്പറില്‍ അറിയിക്കണമെന്നും വിവരങ്ങള്‍ കൈമാറുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായിരിക്കുകമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Tags:    

Similar News