കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം: ഒരാളെക്കൂടി പുറത്തെടുത്തു

ഇതര സംസ്ഥാന തൊഴിലാളികളായ ഏഴു പേരാണ് ജോലി ചെയ്തിരുന്നതെന്നാണ് പറയുന്നത്.രണ്ടു പേരെ തുടക്കത്തില്‍ തന്നെ രക്ഷപെടുത്തിയിരുന്നു. ബാക്കിയുള്ള അഞ്ചു പേര്‍ക്കായി നടത്തുന്ന തിരിച്ചിനിടയിലാണ് ഒരാളെക്കൂടി പുറത്തെടുത്തത്

Update: 2022-03-18 10:52 GMT

കൊച്ചി: കളമശ്ശേരിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിടയില്‍ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിയവരില്‍ ഒരാളെക്കൂടി പുറത്തെടുത്തു.ഇതര സംസ്ഥാന തൊഴിലാളികളായ ഏഴു പേരാണ് ജോലി ചെയ്തിരുന്നതെന്നാണ് പറയുന്നത്.രണ്ടു പേരെ തുടക്കത്തില്‍ തന്നെ രക്ഷപെടുത്തിയിരുന്നു. ബാക്കിയുള്ള അഞ്ചു പേര്‍ക്കായി നടത്തുന്ന തിരിച്ചിനിടയിലാണ് ഒരാളെക്കൂടി പുറത്തെടുത്തത്.ഇദ്ദേഹത്തെ കളമശേരിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപം സ്വകാര്യ ബിസിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഇലക്‌ട്രോണിക് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നുണ്ട്.കെട്ടിട നിര്‍മ്മാണത്തിന്റെ ഭാഗമായി കുഴിയെടുക്കുന്നതിനിടയിലാണ് തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതെന്നാണ് വിവരം.

വൈകുന്നേരം മൂന്നു മണിയോടെയാണ് അപകടം.അപകടം നടന്ന സമയത്ത് തന്നെ രണ്ടു പേരെ രക്ഷപെടുത്തിയിരുന്നു.മണ്ണിനടയില്‍ കുടുങ്ങിയവര്‍ക്കായി സ്ഥലത്തെത്തിയ പത്തോളം ഫയര്‍ഫോഴ്‌സ് യൂനിറ്റിന്റെയും ഫോലിസിന്റെയും നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടക്കന്നുന്നത്.ഡോഗ് സ്‌ക്വാഡിനയെും സ്ഥലത്തെത്തിച്ചിട്ടുണ്ട്.

Tags: