എറണാകുളത്ത് വ്യാപാര സ്ഥാപനങ്ങള്‍ നാളെ തുറക്കുമെന്ന് വ്യാപാരി സംഘടനകള്‍

തൊഴിലാളി സമരത്തിന്റെ പേരില്‍ സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ നിര്‍ബന്ധമായി അടപ്പിച്ചപ്പോള്‍ കുത്തക മുതലാളിമാരായ മാളുകളും സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും നിര്‍ബാധം തുറന്ന് പ്രവര്‍ത്തിച്ചു. ഇത് സംസ്ഥാനത്തെ ലക്ഷോപ ലക്ഷം ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ ഉന്‍മൂലനം ചെയ്ത് കേരളത്തിന്റെ വിപണി കുത്തക മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള അടവ് നയത്തിന്റെ ഭാഗമാണെന്ന് വ്യാപാരി സംഘടന നേതാക്കള്‍ പറഞ്ഞു

Update: 2022-03-28 15:26 GMT

കൊച്ചി : എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത വ്യാപാരി സംഘടനകള്‍ അറിയിച്ചു. തൊഴിലാളി സമരത്തിന്റെ പേരില്‍ സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ നിര്‍ബന്ധമായി അടപ്പിച്ചപ്പോള്‍ കുത്തക മുതലാളിമാരായ മാളുകളും സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും നിര്‍ബാധം തുറന്ന് പ്രവര്‍ത്തിച്ചു. ഇത് സംസ്ഥാനത്തെ ലക്ഷോപ ലക്ഷം ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ ഉന്‍മൂലനം ചെയ്ത് കേരളത്തിന്റെ വിപണി കുത്തക മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള അടവ് നയത്തിന്റെ ഭാഗമാണെന്ന് വ്യാപാരി സംഘടന നേതാക്കള്‍ പറഞ്ഞു.

ഉപജീവനം കണ്ടെത്തുന്നതിനുള്ള പൗരന്റെ മൗലികാവകാശത്തെ കുത്തകമുതലാളിമാര്‍ക്ക് അടിയറവ് വയ്ക്കില്ലെന്നും നാളെ ജില്ലയിലെ മുഴുവന്‍ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി സി ജേക്കബ്, ജനറല്‍ സെക്രട്ടറി അഡ്വ.എ ജെ റിയാസ്, ഖജാന്‍ജി സി എസ് അജമല്‍, കേരള മര്‍ച്ചന്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ എം മുഹമ്മദ് സഗീര്‍, ജനറല്‍ സെക്രട്ടറി സോളമന്‍ ചെറുവത്തൂര്‍, ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വിന്‍സെന്റ് ജോണ്‍, കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി ജെ മനോഹരന്‍, സെക്രട്ടറി കെ ടി റഹിം, ബേക്കേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥന്‍ എന്നിവര്‍ സംയുക്ത വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Tags:    

Similar News