നിലവാരം കുറഞ്ഞ ഫര്‍ണിച്ചര്‍ : വ്യാപാരി നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

ഉപഭോക്താവില്‍ നിന്നും വാങ്ങിയ തുകയും ഒമ്പത് ശതമാനം പലിശയും പതിനായിരം രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും ഒരു മാസത്തിനകം ഉപഭോക്താവിന് നല്‍കാന്‍ ഡി ബി ബിനു പ്രസിഡന്റും രാമചന്ദ്രന്‍ , ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ വിധിച്ചു

Update: 2022-01-10 04:50 GMT

കൊച്ചി:ഗുണനിലവാരം കുറഞ്ഞ തടി ഉപയോഗിച്ച് കസേര നിര്‍മ്മിച്ചു നല്‍കി ഉപഭോക്താവിനെ കബളിപ്പിച്ച വ്യാപാരി നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.ഉപഭോക്താവില്‍ നിന്നും വാങ്ങിയ തുകയും ഒമ്പത് ശതമാനം പലിശയും പതിനായിരം രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും ഒരു മാസത്തിനകം ഉപഭോക്താവിന് നല്‍കാന്‍ ഡി ബി ബിനു പ്രസിഡന്റും രാമചന്ദ്രന്‍ , ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ വിധിച്ചു.

കോതമംഗലം കീരം മ്പാറ, അരമ്പന്‍ കുടിയില്‍ തോമസ് പോള്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.മകളുടെ ഗൃഹപ്രവേശനത്തിന് നല്‍കാനാണ് തേക്കും തടിയില്‍ തീര്‍ത്ത ഫര്‍ണിച്ചറുകള്‍ പരാതിക്കാരന്‍ ഫര്‍ണീച്ചര്‍ നിര്‍മ്മാണ സ്ഥാപനത്തിന് ഓര്‍ഡര്‍ നല്‍കിയത്.എന്നാല്‍,ഉയര്‍ന്ന നിലവാരമുള്ള തേക്കിനു പകരം നിലവാരം കുറഞ്ഞ തടി കൊണ്ടാണ് ഫര്‍ണിച്ചര്‍ നിര്‍മ്മിച്ചതായിരുന്നും അതിനാല്‍ അവ ഉപയോഗശൂന്യമായി എന്നായിരുന്നു പരാതി.

Tags:    

Similar News