മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ പരാമര്‍ശങ്ങള്‍ നടത്തിയ മനുഷ്യമനസിലെ ദുഷിപ്പിക്കന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിപ്പിച്ചതിന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ആണ് അറസ്റ്റ് എന്ന് കൊച്ചി സിറ്റി പോലിസ് അറിയിച്ചു

Update: 2021-12-01 14:58 GMT

കൊച്ചി: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാറിനെ കൊച്ചി സൈബര്‍ ക്രൈം പോലിസ് അറസ്റ്റു ചെയ്തു.

സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ പരാമര്‍ശങ്ങള്‍ നടത്തിയ മനുഷ്യമനസിലെ ദുഷിപ്പിക്കന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിപ്പിച്ചതിന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ആണ് അറസ്റ്റ് എന്ന് കൊച്ചി സിറ്റി പോലിസ് അറിയിച്ചു.

കലൂരിലെ സ്ഥാപനത്തില്‍ നിന്നും കൊച്ചി സൈബര്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.തുടര്‍ന്ന് നന്ദകുമാറിന്റെ വീട്ടിലും ഓഫിസിലും ഡിജിറ്റല്‍ തെളിവുകള്‍ക്കും മറ്റുമായി പോലിസ് തിരച്ചില്‍ നടത്തി.

Tags: