ഉല്‍പ്പന്നത്തിന് ന്യൂനതയുണ്ടെങ്കില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം : ഉപഭോക്തൃ കോടതി

പുതിയ ബ്രാന്‍ഡഡ് ഷൂവാങ്ങി 20 ദിവസം കഴിഞ്ഞപ്പോഴേയ്ക്കും ഉപയോഗശൂന്യമായി എന്നകേസില്‍ ഷൂസിന്റെവിലയും നഷ്ടപരിഹാരവും പലിശ സഹിതം ഉപഭോക്താവിനു നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി അധ്യക്ഷന്‍ ഡി ബി ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രന്‍ , ടി എന്‍ ശ്രീവിദ്യാ എന്നിവര്‍ ഉത്തരവിട്ടത്

Update: 2022-08-29 09:35 GMT

കൊച്ചി: ന്യൂനതയുള്ള ഷൂസ് വിറ്റ കച്ചവടക്കാരന്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി അധ്യക്ഷന്‍ ഡി ബി ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രന്‍ , ടി എന്‍ ശ്രീവിദ്യാ എന്നിവര്‍ ഉത്തരവിട്ടു.പുതിയ ബ്രാന്‍ഡഡ് ഷൂവാങ്ങി

20 ദിവസം കഴിഞ്ഞപ്പോഴേയ്ക്കും ഉപയോഗശൂന്യമായി എന്നകേസില്‍ ഷൂസിന്റെവിലയും നഷ്ടപരിഹാരവും പലിശ സഹിതം ഉപഭോക്താവിനു നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടത്.939 രൂപ വിലയുള്ള സ്‌പോര്‍ട്ട്‌സ് ഷൂസാണ് എറണാകുളം തെങ്ങോട് സ്വദേശി കെ എം സുനീര്‍ വാങ്ങിയത്.20 ദിവസം കഴിഞ്ഞപ്പോഴേയ്ക്കും ഷൂസിന്റെ സോള്‍ കേടായി. ഷോപ്പുടമ ഷൂസ് മാറ്റി നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പരാതിക്കാരന്‍ കോടതിയെ സമീപ്പിച്ചത്.

പരാതിക്കാരന്‍ തങ്ങളുടെ ഷോപ്പില്‍ വന്നിട്ടേയില്ലെന്നാണ് എതിര്‍ കക്ഷിയുടെ നിലപാട്. ഈ ഷൂസിന്റെ നിര്‍മ്മാതാക്കള്‍ വാറണ്ടി നല്‍കുന്നില്ലെന്നും എതിര്‍ കക്ഷി കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു.ന്യൂനതയുള്ള ഉല്‍പ്പന്നമാണ് എതിര്‍കക്ഷി ഉപഭോക്താവിന് നല്‍കിയതെന്ന് ബോധ്യപ്പെട്ട കമ്മീഷന്‍, ഷൂസിന്റെവിലയും 2500 രൂപ നഷ്ട പരിഹാരവും 9% പലിശസഹിതം 30 ദിവസത്തിനകം ഉപഭോക്താവിനു നല്‍കാന്‍ ഉത്തരവിട്ടു.

Tags: