ചായക്കടയിലെ വരുമാനം ഉപയോഗിച്ച് ലോക സഞ്ചാരം നടത്തിയിരുന്ന വിജയന്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Update: 2021-11-19 07:53 GMT

കൊച്ചി: ചായക്കടയിലെ വരുമാനം ഉപയോഗിച്ച് ലോക സഞ്ചാരം നടത്തി ശ്രദ്ധനേടിയ എറണാകുളം കടവന്ത്ര എ എല്‍ ജേക്കബ്ബ് പാലത്തിന് സമീപം ശ്രീബാലാജി എന്ന പേരില്‍ ചായക്കട നടത്തിയിരുന്ന കെ ആര്‍ വിജയന്‍(71)അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

.27 വര്‍ഷമായി ശ്രീബാലാജി എന്ന പേരില്‍ ചായക്കട നടത്തിയിരുന്ന വിജയനും ഭാര്യ മോഹനയും 2007 മുതലാണ് വിദേശ സഞ്ചാരം ആരംഭിക്കുന്നത്.56ാം വയസില്‍ ഈജിപ്തിലേക്കായിരുന്നു ആദ്യ യാത്ര. ഹോട്ടലില്‍ നിന്നും ലഭിക്കുന്ന വരുമാനവും സ്വരൂക്കൂട്ടി വെച്ചും ബാങ്ക് വായ്പ എടുത്തുമായിരുന്നു ഇരുവരും യാത്രകള്‍ നടത്തിയിരുന്നത്.ഇവര്‍ തന്നെയാണ് ചായക്കടയില്‍ ജോലി ചെയ്തിരുന്നത്.ചെറിയ കടയാണെങ്കിലും രൂചികരമായ ഭക്ഷണം ലഭിക്കുമെന്നതിനാല്‍ മിക്കവാറും ഇവരുടെ കടയില്‍ നല്ല തിരിക്കായിരുന്നു.യാത്ര പോകുമ്പോള്‍ കട അടച്ചിടും.തിരികെ എത്തിയതിനു ശേഷമായിരിക്കും വീണ്ടും കട തുറക്കുക.ഇവര്‍ തന്നെയായിരുന്നു കടയിലെ ജോലിയും ചെയ്തിരുന്നത്.

യാത്ര നടത്തി തിരിച്ചെത്തിയതിനു ശേഷം ചായക്കടയില്‍ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് വായ്പ അടച്ചു തീര്‍ക്കും.തുടര്‍ന്ന് വീണ്ടും അടുത്ത യാത്രയക്കായി പണം സ്വരൂക്കൂട്ടും.ദിവസേന 300 രൂപ വീതം ഇതിനായി മാറ്റി വെയ്ക്കും.ഇത്തരത്തില്‍ കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍ 26 ലധികം രാജ്യങ്ങളാണ് വിജയനും ഭാര്യ മോഹനയും ചേര്‍ന്ന് സന്ദര്‍ശിച്ചിട്ടുള്ളത്.

കൊവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷക്കാലം യാത്ര മുടങ്ങിയിരുന്നു.തുടര്‍ന്ന് അടുത്തിടെയാണ് ഇവര്‍ യാത്ര വീണ്ടും ആരംഭിച്ചത്.ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഇവര്‍ റഷ്യ സന്ദര്‍ശിച്ച ശേഷം മടങ്ങിയെത്തിയത്.ഇവരുടെ യാത്രകള്‍ സമൂഹ മാധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ചയായിരുന്നു.

Tags:    

Similar News