പാറമടയില്‍ കല്ലുകയറ്റാന്‍ എത്തിയ ലോറിയുടെ അടിയില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു

മൂക്കന്നൂര്‍ ആഴകം ആശേരി അമ്പലത്തിനു സമീപം താമസിക്കുന്ന ജിന്‍സന്‍ (26) ആണ് മരിച്ചത്

Update: 2021-03-21 10:52 GMT

കൊച്ചി: പാറമടയില്‍ കല്ല് കയറ്റുവാന്‍ ചെന്ന ലോറിയുടെ ഡ്രൈവര്‍ ലോറിയുടെ ഇടയില്‍പെട്ട് മരിച്ചു .മൂക്കന്നൂര്‍ ആഴകം ആശേരി അമ്പലത്തിനു സമീപം താമസിക്കുന്ന ജിന്‍സന്‍ (26) ആണ് മരിച്ചത്.പറമ്പയത്തുള്ള പാറമടയില്‍ കല്ല് കയറ്റുവാനാണ് ജിന്‍സ് ലോറിയുമായി എത്തിയത്.ഇതിനായി നിര്‍ത്തിയിട്ടിരുന്ന ലോറി നിയന്ത്രണം വിട്ട് താഴെയ്ക്ക് ഇറങ്ങിയതിനെ തുടര്‍ന്ന് വണ്ടി നിറുത്തുവാന്‍ ശ്രമിക്കുന്നതിനിടെയാണ് ജിന്‍സ് അപകടത്തില്‍പ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ ജിന്‍സനെ അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല .തുടര്‍ന്ന് മേല്‍നടപടികള്‍ സ്വീകരിച്ച് അങ്കമാലി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയതിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Tags: