ബൈക്ക് ഇടിച്ച് കാല്‍ നടയാത്രക്കാരനായ യുവാവ് മരിച്ചു

എടക്കുന്ന് സ്വദേശി ഷോണു (29) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സജിയെയും അപകടത്തില്‍ പ്പെട്ട ബൈക്കില്‍ യാത്ര ചെയ്തിരുന്ന രണ്ടുപേരെയും പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Update: 2021-12-07 07:34 GMT

കൊച്ചി: ദേശീയപാതയില്‍ അങ്കമാലി കറുകുറ്റി എലഗന്‍സിനു സമീപം  വാഹന അപകടത്തില്‍ യുവാവ് മരിച്ചു. എടക്കുന്ന് സ്വദേശി ഷോണു (29) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സജിയെയും അപകടത്തില്‍ പ്പെട്ട ബൈക്കില്‍ യാത്ര ചെയ്തിരുന്ന രണ്ടുപേരെയും പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

റോഡ് മുറിച്ച് കടക്കുന്നതിനിടെ തൃശൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടം കണ്ട് ഓടി കൂടിയ നാട്ടുകാരും പോലിസും ചേര്‍ന്ന് ഷോണുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

Tags:    

Similar News