ദേശീയ പാതയ്ക്കരികില്‍ കക്കൂസ് മാലിന്യം തള്ളി; ഒരാള്‍ അറസ്റ്റില്‍

ചിറ്റൂര്‍ സ്വദേശി റഷീദ് (33) നെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്.ആലുവ മുട്ടം ഭാഗത്ത് ദേശീയ പാതയ്ക്കരികില്‍ ഈ മാസം പതിനാറിനാണ് വാഹനത്തില്‍ മാലിന്യം നിക്ഷേപിച്ച ശേഷം ഇയാള്‍ കടന്നു കളഞ്ഞത്

Update: 2022-03-18 05:01 GMT

കൊച്ചി: ദേശീയ പാതയില്‍ കക്കൂസ് മാലിന്യം തള്ളിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചിറ്റൂര്‍ സ്വദേശി റഷീദ് (33) നെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്.ആലുവ മുട്ടം ഭാഗത്ത് ദേശീയ പാതയ്ക്കരികില്‍ ഈ മാസം പതിനാറിനാണ് വാഹനത്തില്‍ മാലിന്യം നിക്ഷേപിച്ച ശേഷം ഇയാള്‍ കടന്നു കളഞ്ഞത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്.മാലിന്യം തള്ളാന്‍ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലം വൃത്തിയാക്കാനും ഇയാള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News