ആലുവയില്‍ നാണയം വിഴുങ്ങി മരിച്ച കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം തുടങ്ങി;റിപോര്‍ടിനു ശേഷം തുടര്‍ നടപടിയെന്ന് അധികൃതര്‍

ആലുവ കടുങ്ങല്ലൂരില്‍ വാടകക്ക് താമസിക്കുന്നു നന്ദിനി-രാജു ദമ്പതികളുടെ ഏക മകന്‍ പൃഥ്വിരാജാണ് (3) ഇന്നലെ പുലര്‍ച്ചെ മരിച്ചത്.മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍. പോലിസ് സര്‍ജന്റെ നേതൃത്വത്തിലാണ് പോസ്റ്റ് മോര്‍ട്ടം നടത്തുന്നത്

Update: 2020-08-03 06:10 GMT

കൊച്ചി: അബദ്ധത്തില്‍ നാണയം വിഴുങ്ങി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ ലഭിക്കാതെ മരിച്ച മുന്നു വയസുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചു.ആലുവ കടുങ്ങല്ലൂരില്‍ വാടകക്ക് താമസിക്കുന്നു നന്ദിനി-രാജു ദമ്പതികളുടെ ഏക മകന്‍ പൃഥ്വിരാജാണ് (3) ഇന്നലെ പുലര്‍ച്ചെ മരിച്ചത്.മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍. പോലിസ് സര്‍ജന്റെ നേതൃത്വത്തിലാണ് പോസ്റ്റ് മോര്‍ട്ടം നടത്തുന്നത്. തുടര്‍ന്ന് മൃതദേഹം കൊല്ലത്തെ ബന്ധുവീട്ടിലേക്ക് കൊണ്ടു പോവും.

പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചശേഷം വിശദമായി സംഭവം അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ശനിയാഴ്ച രാവിലെ നാണയം വിഴുങ്ങിയ കുട്ടിയെ ആലുവ ആശുപത്രി,എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളജ് എന്നിവടങ്ങളില്‍ എത്തിച്ചെങ്കിലും മതിയായ ചികില്‍സ നല്‍കാതെ പറഞ്ഞയക്കുകയായിരുന്നുവെന്നാണ് ആരോപണം. വിഷയത്തില്‍ ആരോഗ്യവകുപ്പ് അടിയന്തര റിപോര്‍ട്ട് തേടി. സമഗ്രമായ അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടു. കുട്ടിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.

Tags:    

Similar News