പ്രഭാത സവാരിക്കിറങ്ങിയവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറി;കാറിലുണ്ടായിരുന്ന രോഗിയടക്കം മൂന്നു പേര്‍ മരിച്ചു

പഴങ്ങനാട് സ്വദേശികളായ നസീമ, സുബൈദ എന്നിവരാണ് കാര്‍ ഇടിച്ചു മരിച്ചത്. കാറിലുണ്ടായിരുന്ന രോഗിയായ വനിതാ ഡോക്ടറും മരിച്ചു

Update: 2021-09-11 04:48 GMT

കൊച്ചി:എറണാകുളത്ത് പുലര്‍ച്ചെ നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് രോഗിയെയുമായി പോയ കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞു കയറി രണ്ടു സ്ത്രീകള്‍ മരിച്ചു.രണ്ടു പേര്‍ക്ക് പരിക്കേറ്റു കാറിലുണ്ടായിരുന്ന രോഗിയായ വനിതാ ഡോക്ടറും മരിച്ചു.പഴങ്ങനാട് സ്വദേശികളായ നസീമ, സുബൈദ എന്നിവരാണ് കാര്‍ ഇടിച്ചു മരിച്ചത്. കാറിലുണ്ടായിരുന്ന രോഗിയായ വനിതാ ഡോക്ടറും മരിച്ചു.

ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് ഡോക്ടറുടെ മരണം എന്നാണ് വിവരം.എറണാകുളം പഴങ്ങനാടിനു സമീപം ഇന്ന് രാവിലെ ആറോടെയായിരുന്നു.അപകടം.അപകടത്തില്‍ പരിക്കേറ്റ മറ്റു രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതില്‍ ഒരാളുടെ കാല്‍ ഒടിയുകയും മറ്റൊരാള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.ഇവര്‍ രണ്ടു പേരും അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു

Tags: