പനങ്ങാട് യുവാവിനെ ലഹരിമാഫിയ വെട്ടിക്കൊലപ്പെടുത്തിയ കേസ്: യുവതി അടക്കം രണ്ടു പേര്‍ കൂടി പിടിയില്‍

പനങ്ങാട് മാടവന സ്വദേശി അതുല്‍(29) കോഴിക്കോട് വടകര സ്വദേശി അനില (25) എന്നിവരെയാണ് പനങ്ങാട് എസ്എച്ച്ഒ അനന്തലാലിന്റെ നേതൃത്വത്തിലുളള പോലിസ് സംഘം അറസ്റ്റു ചെയ്തത്.ഇതോടെ കേസില്‍ ഇതുവരെ 19 പ്രതികള്‍ പോലിസ് പിടിയിലായി

Update: 2020-09-24 14:05 GMT

കൊച്ചി: പനങ്ങാട് നെട്ടൂര്‍ വെളിപറമ്പില്‍ ഹുസൈന്റെ മകന്‍ ഫഹദിന്(19) ലഹരിമാഫിയ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെക്കൂടി പോലിസ് അറസ്റ്റു ചെയ്തു.പനങ്ങാട് മാടവന സ്വദേശി അതുല്‍(29) കോഴിക്കോട് വടകര സ്വദേശി അനില (25) എന്നിവരെയാണ് പനങ്ങാട് എസ്എച്ച്ഒ അനന്തലാലിന്റെ നേതൃത്വത്തിലുളള പോലിസ് സംഘം അറസ്റ്റു ചെയ്തത്.ഇതോടെ കേസില്‍ ഇതുവരെ 19 പ്രതികള്‍ പോലിസ് പിടിയിലായി.

കേസിലെ മറ്റൊരു പ്രതിയായ ഫെബിനാണ് അതുലിനെ സ്ഥലത്ത് വിളിച്ചു വരുത്തുന്നത്. അടിപിടി സംഘത്തില്‍ ഉണ്ടായിരുന്ന ഫെബിന്‍ സംഭവത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന കാട്ടില്‍ നിന്നും സാധനങ്ങള്‍ മാറ്റി കൊള്ളാന്‍ പ്രമോദിന് നിര്‍ദ്ദേശം നല്‍കിയതും അതുലാണ്.കേസുമായി ബന്ധപ്പെട്ട് പ്രതിയായ ജീവന്‍ എന്നയാള്‍ സംഭവസ്ഥലത്തേയ്ക്ക് ആദ്യം വന്ന കാര്‍ പൊന്നുരുന്നിയില്‍ ഒളിപ്പിച്ച് തിരികെ പോരുന്നതും ഇയാളായിരുന്നു.പ്രതികളായ നിതിന്‍, ജെയ്‌സണ്‍ ,ജോമോന്‍ എന്നിവരോടൊപ്പം കളമശ്ശേരി ഫ്‌ളാറ്റില്‍ താമസിച്ചയാളാണ് അനില.ഇവരുടെ വണ്ടിയിലാണ് പ്രതിയായ ജോമോന്‍ കൃത്യ സ്ഥലത്ത് മറ്റൊരു പ്രതിയെ കൂട്ടി എത്തിയത്.അനിലയുടെ ഫോണുപയോഗിച്ചാണ് കേസില്‍ പിടിയിലാകാനുള്ള മറ്റൊരു പ്രതി ശ്രുതിക്ക്(കഞ്ചാവ് കേസിലെ പ്രതി )വേണ്ടി പ്രതികളിലൊരാളായ റോഷനുമായി സംസാരിച്ചത്.

അനില യുടെ വണ്ടിയില്‍ നിന്നും കുത്താനുപയോഗിച്ച കത്തിയും, കഞ്ചാവും മറ്റും കണ്ടെടുത്തിരുന്നു. അനില താമസിച്ചിരുന്ന ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും അനിലയ്ക്ക് കേസിലുള്ള പങ്ക് വ്യക്തമാകുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. കത്തിയും സ്‌കൂട്ടറും ഒളിപ്പിക്കാന്‍ കൂട്ടുനിന്നതിനും സംഭവത്തിന് ഒത്താശ ചെയ്ത് കൊടുത്തതിനുമാണ് അനില അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.അതുലിനെ രണ്ടു ദിവസം കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു.അനിലയെ റിമാന്റു ചെയ്തു.നേരത്തെ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളില്‍ രണ്ടു പേരെ വീണ്ടും രണ്ടു ദിവസത്തേക്കു കൂടി പോലിസ് കസ്റ്റഡിയില്‍ വാങ്ങി.ജോമോന്‍,റോഷന്‍ എന്നിവരയാണ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയത് തൃക്കാക്കര എസിപി ജിജിമോന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തില്‍ പനങ്ങാട് എസ്എച്ച്ഒ അനന്തലാലിനെക്കൂടാതെ, പനങ്ങാട് എസ്‌ഐ റെജിന്‍ ,ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍, സൈബര്‍ സെല്‍ എസ് ഐ സന്തോഷ് ,സി വില്‍പോലിസ് ഓഫീസര്‍മാരായ സാനു ,സനോജ് ,സിബി ,പ്രിന്‍സ് ,സുലഭ എന്നിവരും പ്രതികളെ പിടികൂടാന്‍ നേതൃത്വം നല്‍കി.

ഈ മാസം 13 ന് രാത്രിയിലാണ് നെട്ടൂര്‍ ആര്യാസ് ജംഗ്ഷനു സമീപം വെച്ച് ലഹരി മാഫിയയുടെ ആക്രമണത്തില്‍ ഫഹദിന്(19)ന് മാരകമായി പരിക്കേറ്റത്. അക്രമി സംഘം ഫഹദിന്റെ നെഞ്ചിന് കുത്തിയെങ്കിലും ഫഹദ് ഇത് കൈകൊണ്ടു തടഞ്ഞു.കൈത്തണ്ടയില്‍ കുത്തേറ്റ ഫഹദ് രക്ഷപെടുന്നതിനായി ദേശീയപാത മുറിച്ചു കടന്ന് ഓടിയെങ്കിലും പാതിവഴിയില്‍ തളര്‍ന്നു വീഴുകയായിരുന്നു. രക്തം വാര്‍ന്ന് വഴിയില്‍ കിടന്ന ഫഹദിനെ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ് 14 ന് രാത്രിയോടെ മരിച്ചു.

Tags:    

Similar News