എറണാകുളത്ത് ആക്രമണം നടത്തി മോഷണം നടത്തുന്ന സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍
ആളുകളെ ആയുധങ്ങള്‍ കൊണ്ട് പരിക്കേല്‍പ്പിച്ച കവര്‍ച്ച നടത്തുന്ന സംഘത്തിലെ അംഗമായ പറവൂര്‍ ചേന്ദമംഗലം കിഴക്കുംപുറം ഷാപ്പുപടിക്ക് അടുത്ത് പാണ്ടിശ്ശേരി വീട്ടില്‍ പപ്പന് എന്ന് വിളിക്കുന്ന മിഥുന് കൃഷ്ണന്(25) ആണ് സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത് കവര്‍ച്ചക്ക് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പോലീസ് തന്ത്രപൂര്‍വം വടക്കേക്കരയില്‍ വച്ചു അറസ്റ് ചെയ്യുകയായിരുന്നു ആന്‍ഡമാന്‍ നിക്കോബാര്‍ സ്വദേശിയായ മൂണ്‍ ജോയപ്പ എന്നയാളെ കഴിഞ്ഞ ജൂണ്‍ 13 ന് രാത്രി 10 മണിയോടെ പ്രതികള്‍ ആക്രമിച്ച് കവര്‍ച്ച നടത്തുകയായിരുന്നു
കൊച്ചി; എറണാകുളം നഗരത്തില്‍ മോഷണവും പിടിച്ചുപറിയും നടത്തുന്ന സംഘത്തിലെ ഒരാള്‍ കൂടി സെന്‍ട്രല്‍ പോലിസിന്റെ പിടിയില്‍. ആളുകളെ ആയുധങ്ങള്‍ കൊണ്ട് പരിക്കേല്‍പ്പിച്ച കവര്‍ച്ച നടത്തുന്ന സംഘത്തിലെ അംഗമായ പറവൂര്‍ ചേന്ദമംഗലം കിഴക്കുംപുറം ഷാപ്പുപടിക്ക് അടുത്ത് പാണ്ടിശ്ശേരി വീട്ടില്‍ പപ്പന് എന്ന് വിളിക്കുന്ന മിഥുന് കൃഷ്ണന്(25) ആണ് സെന്‍ട്രല്‍ പോലിസിന്റെ പിടിയിലായത് കവര്‍ച്ചക്ക് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പോലിസ് തന്ത്രപൂര്‍വം വടക്കേക്കരയില്‍ വച്ചു അറസ്റ് ചെയ്യുകയായിരുന്നു ആന്‍ഡമാന്‍ നിക്കോബാര്‍ സ്വദേശിയായ മൂണ്‍ ജോയപ്പ എന്നയാളെ കഴിഞ്ഞ ജൂണ്‍ 13 ന് രാത്രി 10 മണിയോടെ കളത്തിപ്പറമ്പ് റോഡില്‍ വെച്ച് പ്രതികള്‍ ആക്രമിക്കുകയായിരുന്നു. രണ്ടു ബൈക്കിലായി എത്തിയ നാലംഗ സംഘം മൂണ്‍ ജോയപ്പയെ ബൈക്ക് കൊണ്ടിടിച്ച് വീഴ്ത്തുകയും കയ്യിലിരുന്ന കത്തി ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളുടെ കയ്യിലിരുന്ന 8000 രൂപയും മൊബൈല്‍ ഫോണും പേഴ്സും തട്ടിയെടുത്ത കടന്നുകളയുകയായിരുന്നു.
ഈ സംഘത്തിലെ ഞാറക്കല്‍ അഞ്ചുചിറ ഭാഗത്ത് കോട്ടക്കല്‍ വീട്ടില്‍ അന്‍ഷോ(27)െയയും കൊടുങ്ങല്ലൂര്‍ മേത്തല ഭാഗത്തു വിഷ്ണു(26)വിനെയും പോലിസ് നേരത്തെ പിടികൂടിയിരുന്നു ഇവര്‍ നിലവില്‍ ജയിലില്‍ ആണ് ഈ കേസിലെ മറ്റൊരു പ്രതിയായ എടവനക്കാട് കൂട്ടുങ്ങല്‍ ചിറ റോഡില്‍ അരവിന്ദ് ജൂണ്‍ 20 ന് രാത്രി ആലുവയില്‍ വച്ച് തീവണ്ടി തട്ടി മരിചു.എറണാകുളം അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ പോലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വിജയ് ശങ്കര്‍, എസ്ഐമാരായ വിപിന്‍ ദാസ് സുനു മോന്, എഎസ്ഐമാരായ ബോസ്, മോഹനന് സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ അജിത്ത്, അനീഷ്. സുധീര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ ഇഗ്നേഷ്യസ്, രഞ്ജിത്ത്, റെജി,എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു