മരടില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

ഇടുക്കി സ്വദേശി രമേശന്‍ ആണ് മരിച്ചത്. ശിവ പ്രസാദ്, രാഹുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മരട് പഴയ സിനി തിയറ്ററിന് സമീപമായിരുന്നു അപകടം. റോഡരുകിലൂടെ നടന്നു പോവുകയായിരുന്നു മൂന്നു പേരും. ഇവരുടെ ഇവരുടെ ഇടയിലേക്ക് വൈക്കത്ത് നിന്നും നിന്നും കുണ്ടന്നൂരിലേക്ക് വാദ്യമേളക്കാരുമായി വരികയായിരുന്ന കാര്‍ പാഞ്ഞു കയറുകയായിരുന്നു

Update: 2019-04-09 06:38 GMT

കൊച്ചി: ധനുഷ് കോടി ദേശീയപാതയില്‍ മരടില്‍ കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു.രണ്ട് പേര്‍ക്ക് പരിക്കേറ്റു ഇടുക്കി സ്വദേശി രമേശന്‍ ആണ് മരിച്ചത്. ശിവ പ്രസാദ്, രാഹുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മരട് പഴയ സിനി തിയറ്ററിന് സമീപമായിരുന്നു അപകടം. റോഡരുകിലൂടെ നടന്നു പോവുകയായിരുന്നു മൂന്നു പേരും. ഇവരുടെ ഇടയിലേക്ക് വൈക്കത്ത് നിന്നും കുണ്ടന്നൂരിലേക്ക് വാദ്യമേളക്കാരുമായി വരികയായിരുന്ന കാര്‍ പാഞ്ഞു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേരും തെറിച്ച് സമീപത്തുള്ള കാനയിലേക്ക് വീണു.സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് കാര്‍ നിന്നത്. ഓടിക്കൂടിയ നാട്ടുകാരും കാര്‍ യാത്രക്കാരും ചേര്‍ന്ന് മൂന്ന് പേരെയും മരടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രമേശന്‍ പിന്നീട് മരിച്ചു. ബാക്കി രണ്ട് പേരുടെയും പരിക്ക് ഗുരുതരമായതിനാല്‍ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരട് പോലിസ് കേസെടുത്തു.

Tags:    

Similar News