മഹാരാജാസ് കോളജില്‍ അഭിമന്യു സ്മാരക സ്തുപം : പ്രതിഷേധവുമായി മുന്‍ എംപി പ്രഫ കെ വി തോമസ്

അക്രമ രാഷ്ട്രിയത്തില്‍ കൊല ചെയ്യപ്പെടുന്നവരുടെ സ്തൂപങ്ങള്‍ സ്ഥാപിക്കാനുള്ള ഇടമല്ല കോളജ് കാംപസുകള്‍ . അഭിമന്യു സ്മാരക നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നോയെന്ന് വ്യക്തമാക്കണം. ഭരണമുണ്ടെന്നു കരുതി എന്തും ചെയ്യാമെന്ന ധാരണ പാടില്ല

Update: 2019-07-04 04:23 GMT

കൊച്ചി: മഹാരാജാസ് കോളജ് കാംപസില്‍ എസ്എഫ്‌ഐ യുടെ നേതൃത്വത്തില്‍ അഭിമന്യുവിന്റെ സ്മാരക സ്തുപം സ്ഥാപിച്ചതിനെതിരെ മുന്‍ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രഫ കെ വി തോമസ് രംഗത്ത്.സ്തൂപം നീക്കം ചെയ്യണമെന്ന് പ്രഫ കെ വി തോമസ് വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.അക്രമ രാഷ്ട്രിയത്തില്‍ കൊല ചെയ്യപ്പെടുന്നവരുടെ സ്തൂപങ്ങള്‍ സ്ഥാപിക്കാനുള്ള ഇടമല്ല കോളജ് കാംപസുകള്‍ . അഭിമന്യു സ്മാരക നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നോയെന്ന് വ്യക്തമാക്കണം.

ഭരണമുണ്ടെന്നു കരുതി എന്തും ചെയ്യാമെന്ന ധാരണ പാടില്ല. ഇതിനു മുമ്പ് മഹാരാജാസ് കോളജിന്റെ ഒരു മതില്‍ അഭിമന്യു സ്മാരകമായി പ്രഖ്യാപിച്ച് സംരക്ഷിച്ചു വരുകയാണ്. അതിനു പിന്നാലെയാണ് ഇപ്പോള്‍ കോളജിനകത്ത് സ്മാരക സ്തൂപം നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരം സ്മാരക സ്തൂപങ്ങള്‍ കാംപസുകളുടെ പവിത്രതയും പൈതൃകവും നഷ്ടപ്പെടുത്തും. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് കോളജിലെ സ്മാരക സ്തൂപം നീക്കം ചെയ്യണമെന്നും കെ വി തോമസ് ആവശ്യപ്പെട്ടു 

Tags:    

Similar News