നാട്ടിലെത്തിയ കാട്ടാനയ്ക്ക് സുഖപ്രസവം; സംരക്ഷണമൊരുക്കി 11 ആനകള്‍ (വീഡിയോ)

രാവിലെ മുതല്‍ പ്രദേശത്ത് ആനക്കൂട്ടം നിലയുറപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഏറെ കഴിഞ്ഞിട്ടും ആനകള്‍ കാട്ടിലേക്ക് കയറാതിരുന്നതോടെയാണ് നാട്ടുകാര്‍ നിരീക്ഷിച്ചത്. പ്രസവിച്ച ആനക്കും കുഞ്ഞിനും സംരക്ഷണ മൊരുക്കിയാണ് മറ്റ് ആനകളും നിലയുറപ്പിച്ചത്.

Update: 2019-05-04 12:39 GMT

Full View


വയനാട്: വൈത്തിരിയില്‍ വനാതിര്‍ത്തിയിലെ ജനവാസ മേഖലയില്‍ കാട്ടാനയ്ക്ക് സുഖപ്രസവം. വൈത്തിരി റിസോര്‍ട്ടിനോട് ചേര്‍ന്ന തേയിലത്തോട്ടത്തിനടുത്താണ് ആന പ്രസവിച്ചത്. രാവിലെ മുതല്‍ പ്രദേശത്ത് ആനക്കൂട്ടം നിലയുറപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഏറെ കഴിഞ്ഞിട്ടും ആനകള്‍ കാട്ടിലേക്ക് കയറാതിരുന്നതോടെയാണ് നാട്ടുകാര്‍ നിരീക്ഷിച്ചത്. പ്രസവിച്ച ആനക്കും കുഞ്ഞിനും സംരക്ഷണ മൊരുക്കിയാണ് മറ്റ് ആനകളും നിലയുറപ്പിച്ചത്. രണ്ട് ആനകള്‍ക്ക് നടുവിലായി കുഞ്ഞും ചുറ്റും മറ്റ് ആനകളും കാവല്‍ ഒരുക്കി നില്‍ക്കുന്നുണ്ട്.

കുഞ്ഞുങ്ങളടക്കം 11 ആനകളാണ് വൈത്തിരിയിലെ ജനവാസമേഖലയോട് ചേര്‍ന്ന തേയിലത്തോട്ടത്തിനരികില്‍ തങ്ങുന്നത്.

കാട്ടാനക്കൂട്ടത്തില്‍ ഇന്ന് പിറന്ന ആനക്കുഞ്ഞ് അടക്കം നാല് കുട്ടിയാനകളുണ്ട്. ആനക്കുഞ്ഞിന് കുന്ന് കയറിപ്പോവാന്‍ കഴിയാത്തത് കൊണ്ടാണ് ആനക്കൂട്ടം തേയിലത്തോട്ടത്തിനോട് ചേര്‍ന്ന് നിലയുറപ്പിച്ചിട്ടുള്ളത്. ജനവാസ മേഖലയായതിനാല്‍ വനപാലകരും സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.


Tags:    

Similar News