നേര്യമംഗലം വനത്തില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി

നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വെളിയത്തുപറമ്പ് ആനന്ദന്‍കുടി ഭാഗത്താണ് ആനയുടെ ജഡം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഉള്‍വനത്തില്‍ പോയ ആദിവാസികളാണ് നാല് വയസ്സ് പ്രായമുള്ള കാട്ടാനയുടെ ജഡം കണ്ടെത്തിയത്.

Update: 2019-05-13 19:36 GMT

തൊടുപുഴ: നേര്യമംഗലം വനത്തില്‍ കാട്ടാനയുടെ ഒരുമാസം പഴക്കമുള്ള ജഡം കണ്ടെത്തി. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വെളിയത്തുപറമ്പ് ആനന്ദന്‍കുടി ഭാഗത്താണ് ആനയുടെ ജഡം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഉള്‍വനത്തില്‍ പോയ ആദിവാസികളാണ് നാല് വയസ്സ് പ്രായമുള്ള കാട്ടാനയുടെ ജഡം കണ്ടെത്തിയത്.

തുടര്‍ന്ന് ഇവര്‍ ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. വനപാലകര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. 4 വയസ്സ് പ്രായമുള്ള ആനക്കുട്ടിയുടെ കൊമ്പുകള്‍ നഷ്ടപ്പെട്ടിട്ടില്ല.

കോട്ടയത്തുനിന്നും എത്തിയ അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ.കെ ജെ കിഷോറിന്റെ നേതൃത്വത്തില്‍ ആനയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി സംസ്‌കരിച്ചു.




Tags:    

Similar News