പ്രവാസി ഇന്ത്യാക്കാരിൽ നിന്ന് തിരിച്ചറിയൽ രേഖയായി ആധാർ നിഷ്‌കർഷിക്കരുത്

ആധാർ ആക്ട് 2016 പ്രകാരം താമസക്കാരായ വ്യക്തികൾക്ക് (റസിഡന്റ്സ്) മാത്രമേ ആധാർ നമ്പർ നൽകാവൂ എന്ന നിയമമുള്ളതിനാൽ പ്രവാസികൾക്ക് (എൻആർഐ, പേഴ്സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) ആധാർ എൺറോൾമെൻറിന് യോഗ്യരല്ല.

Update: 2019-11-29 11:40 GMT

തിരുവനന്തപുരം: വിവിധ സർക്കാർ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനായി പ്രവാസി ഇന്ത്യാക്കാരിൽ നിന്ന് തിരിച്ചറിയൽ രേഖയായി ആധാർ ആവശ്യപ്പെടാതെ പകരം സംവിധാനം ഏർപ്പെടുത്തണമെന്ന ഉത്തരവ് എല്ലാ സർക്കാർ വകുപ്പുകളും ഏജൻസികളും പാലിക്കണമെന്ന് ഇലക്ട്രോണിക്സ് ആന്റ് ഐടി വകുപ്പ് അറിയിച്ചു.

ആധാർ ആക്ട് 2016 പ്രകാരം താമസക്കാരായ വ്യക്തികൾക്ക് (റസിഡന്റ്സ്) മാത്രമേ ആധാർ നമ്പർ നൽകാവൂ എന്ന നിയമമുള്ളതിനാൽ പ്രവാസികൾക്ക് (എൻആർഐ, പേഴ്സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) ആധാർ എൺറോൾമെൻറിന് യോഗ്യരല്ല. അതുകൊണ്ടുതന്നെ മിക്ക പ്രവാസി ഇന്ത്യാക്കാരും ആധാർ എൻറോൾമെന്റ് നടത്തിയിട്ടില്ല.

അതിനാൽ വിവിധ സേവനങ്ങളും ആനൂകൂല്യങ്ങളും സബ്സിഡികളും ലഭ്യമാകാൻ സർക്കാർ വകുപ്പുകളും ഏജൻസികളും പ്രവാസികളാണെന്ന് (എൻആർഐ, പേഴ്സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) ഉറപ്പാക്കിയവർക്കായി തിരിച്ചറിയൽ രേഖയായി ആധാർ ആവശ്യപ്പെടാതെ മറ്റ് രേഖകൾ ആധാർ ആക്ട് 2016 ലെ സെക്ഷൻ ഏഴുപ്രകാരം തിരിച്ചറിയലിന് സമർപ്പിക്കാൻ സംവിധാനം ഒരുക്കണമെന്നാണ് ഉത്തരവിലെ നിർദേശം.

Tags:    

Similar News