ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോടുള്ള വിശ്വാസം കുറയുന്നു: സി ദിവാകരൻ

കേരളത്തില്‍ ഇത്രയും വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇടതുപക്ഷം രാഷ്ട്രീയ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Update: 2019-05-24 06:00 GMT

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോടുള്ള വിശ്വാസം കുറയുന്നുവെന്ന് തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സി ദിവാകരന്‍. ഇടതുപക്ഷത്തിന് ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നില്ലെന്നും സി ദിവാകരന്‍ കുറ്റപ്പെടുത്തി.

കേരളത്തില്‍ ഇത്രയും വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇടതുപക്ഷം രാഷ്ട്രീയ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം മണ്ഡലത്തിൽ ദയനീയ പരാജയമാണ് എൽഡിഎഫ് നേരിട്ടത്. ബിജെപിക്കും പിന്നിൽ മൂന്നാം സ്ഥാനമാണ് സി ദിവാകരൻ നേടിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ കനത്ത തിരിച്ചടിയാണ് എല്‍ഡിഎഫ് നേരിട്ടത്. 20 മണ്ഡലങ്ങളില്‍ ആലപ്പുഴയിൽ  മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാനായത്. 

Tags:    

Similar News