രാഹുല്‍ വയനാട്ടിലേക്ക് വരുന്നതിനെതിരേ ഇകെ സുന്നീ വിഭാഗം

രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കാനെത്തിയാല്‍ കോണ്‍ഗ്രസ് പട്ടികയില്‍ മുസ്ലിം പ്രാതിനിധ്യം കുറയുമെന്ന് ഇകെ സുന്നി വിഭാഗം ചൂണ്ടിക്കാട്ടി.

Update: 2019-03-26 12:26 GMT

കോഴിക്കോട്: രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മല്‍സരിപ്പിക്കാനുള്ള നീക്കത്തിനെതിരേ ഇകെ സുന്നി വിഭാഗം. രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കാനെത്തിയാല്‍ കോണ്‍ഗ്രസ് പട്ടികയില്‍ മുസ്ലിം പ്രാതിനിധ്യം കുറയുമെന്ന് ഇകെ സുന്നി വിഭാഗം ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെങ്കില്‍ മറ്റേതെങ്കിലും സീറ്റില്‍ മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.

കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ വയനാടില്‍ ടി സിദ്ദീഖിന്റെ പേരാണ് ആദ്യം പറഞ്ഞിരുന്നത്. രാഹുല്‍ വരുന്നതോടെ സിദ്ദീഖിന് അവസരം നഷ്ടമാവും. ജയസാധ്യത കുറഞ്ഞ ഷാനിമോള്‍ ഉസ്മാനാണ് കോണ്‍ഗ്രസ് പട്ടികയിലുള്ള മറ്റൊരു മുസ്ലിം സ്ഥാനാര്‍ഥി.

രാഹുല്‍ ഗാന്ധിയുടെ രണ്ടാം സീറ്റ് സംബന്ധിച്ച തീരുമാനം നാളേയ്ക്കപ്പുറം നീട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട് കേരളത്തിന് പുറമേ കര്‍ണാടകയിലെ സീറ്റും കോണ്‍ഗ്രസ് അധ്യക്ഷന്റെ പരിഗണനയിലുണ്ട്. ദക്ഷിണേന്ത്യയിലെ ജനവികാരം മാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ഡല്‍ഹിയില്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് മണ്ഡലത്തില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ വയനാടിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വിദ്വേഷപ്രചരണം ആരംഭിച്ച് സംഘപരിവാരം രംഗത്തെത്തിയിരുന്നു. 

Tags:    

Similar News