എടരിക്കോട് മഹല്ല് ഖാസി അബ്ദുല്ലക്കോയ ശിഹാബ് തങ്ങള്‍ അന്തരിച്ചു

Update: 2021-11-01 09:07 GMT

കോട്ടയ്ക്കല്‍: എടരിക്കോട് മഹല്ല് ഖാസി എടരിക്കോട് പുത്തന്‍പുരയ്ക്കല്‍ സയ്യിദ് അബ്ദുല്ലക്കോയ ശിഹാബ് തങ്ങള്‍ എന്ന കുഞ്ഞിമോന്‍ തങ്ങള്‍ (69) അന്തരിച്ചു. എടരിക്കോട്, കുറുക, ഞാറത്തടം എന്നീ മഹല്ലുകളുടെ ഖാസിയും ക്ലാരി സൗത്ത് മമ്പഹുല്‍ ഹുദാ മദ്‌റസയില്‍ ദീര്‍ഘകാലം സദര്‍ മുഅല്ലിമുമായിരുന്നു. കെഎംഎസ് റംല ബീവിയാണ് ഭാര്യ. മക്കള്‍: സൈനുല്‍ ആബിദീന്‍ എന്ന ബുഷ്‌റു തങ്ങള്‍.

(ഖത്തീബ് മസ്ജിദ് കോളജ് പടി). സയ്യിദ് മുനവ്വര്‍ (അധ്യാപകന്‍), സയ്യിദ് യാസിര്‍, സയ്യിദ് നിസാര്‍, സയ്യിദ് മുഖ്താര്‍ ഫൈസി (കുറുക മുദരിസ്), സയ്യിദ് ജവഹര്‍ ബാഖവി (ഖത്തിബ് കണ്ണൂര്‍), മുനീറാ ബീവി, വഹിദാ ബീവി. മരുമക്കള്‍: സയ്യിദ് അബ്ദുറഹിമാന്‍ എന്ന കോയമോന്‍ പഴമള്ളൂര്‍ അബൂദബി, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീന്‍ ഖത്തര്‍, ഹബീബ ബീവി, സല്‍മാ ബീവി, നജ്മാ ബീവി, സഫ ബീവി, ജവഹറ ബീവി, തസ്‌കിന ബീവി. നമസ്‌കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് എടരിക്കോട് ജുമാ മസ്ജിദില്‍.

Tags:    

Similar News