ഇടുക്കിയില്‍ വീണ്ടും ഭൂചലനം; വിശദമായ പഠനം നടത്തുമെന്ന് കെഎസ്ഇബി

കട്ടപ്പന, നെടുങ്കണ്ടം, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ഈട്ടി തോപ്പ്, കമ്പംമെട്ട് എന്നീ ഭാഗങ്ങളിലാണ് മുഴക്കത്തോടെയുള്ള ഭൂചലനം അനുഭവപ്പെട്ടത്.

Update: 2020-03-13 06:08 GMT

ഇടുക്കി: ജനങ്ങളെ ആശങ്കയിലാക്കി ഇടുക്കിയില്‍ വീണ്ടും ഭൂചലനം. രാവിലെ 8.45നാണ് ആദ്യത്തെ ഭൂചലനമുണ്ടായത്. കട്ടപ്പന, നെടുങ്കണ്ടം, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ഈട്ടി തോപ്പ്, കമ്പംമെട്ട് എന്നീ ഭാഗങ്ങളിലാണ് മുഴക്കത്തോടെയുള്ള ഭൂചലനം അനുഭവപ്പെട്ടത്. 10 മിനിറ്റിനുള്ളില്‍ അടുത്ത ഭൂചലനവുമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 1.4 തീവ്രത രേഖപ്പെടുത്തി. മൂന്നാഴ്ചയിക്കിടെ ജില്ലയിലുണ്ടാവുന്ന അഞ്ചാമത്തെ ഭൂചലനമാണിത്.

ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലാണ് അടുത്തിടെ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. കഴിഞ്ഞമാസം ഇടുക്കി ഡാമിനടുത്തെ കാല്‍വരി മൗണ്ടില്‍ റിക്ടര്‍ സ്‌കെയിലില്‍ 1.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. തുടര്‍ചലനങ്ങളുടെ പശ്ചാത്തലത്തില്‍ വിശദമായ പഠനം നടത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. 2011ല്‍ 26 തവണയാണ് നേരിയതോതില്‍ ചലനമുണ്ടായത്. ഭൂചലനങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. 

Tags:    

Similar News