ഹൈക്കോടതിയില്‍ ഇ-ഫയലിംഗ് നടപ്പില്‍ വന്നു

ആദ്യപടിയായി ജാമ്യാപേക്ഷകളും മുന്‍കൂര്‍ ജാമ്യാപേക്ഷകളുമാണ് ഇ ഫയലിംഗിലേക്ക് മാറ്റിയത്. ഇതിനായി അഭിഭാഷകര്‍ സിഐഎസ് ഡേറ്റ ബേസ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തു നമ്പര്‍ സമ്പാദിക്കണം.ഫയല്‍ ചെയ്യുന്ന ജാമ്യാപേക്ഷകള്‍ തൊട്ടടുത്ത ദിവസം തന്നെ തീര്‍പ്പാക്കാന്‍ ഉതകുന്ന വിധത്തിലാണ് പുതിയ സംവിധാനം

Update: 2020-06-15 15:46 GMT

കൊച്ചി: ഹൈക്കോടതിയില്‍ ഇ-ഫയലിംഗ് നടപ്പില്‍ വന്നു.ആദ്യപടിയായി ജാമ്യാപേക്ഷകളും മുന്‍കൂര്‍ ജാമ്യാപേക്ഷകളുമാണ് ഇ ഫയലിംഗിലേക്ക് മാറ്റിയത്. ഇതിനായി അഭിഭാഷകര്‍ സിഐഎസ് ഡേറ്റ ബേസ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തു നമ്പര്‍ സമ്പാദിക്കണം.ഫയല്‍ ചെയ്യുന്ന ജാമ്യാപേക്ഷകള്‍ തൊട്ടടുത്ത ദിവസം തന്നെ തീര്‍പ്പാക്കാന്‍ ഉതകുന്ന വിധത്തിലാണ് പുതിയ സംവിധാനം. പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, പോലിസ് സ്റ്റേഷനുകള്‍, മജിസ്ട്രേറ്റ് കോടതികള്‍, ജയിലുകള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന കണക്റ്റിവിറ്റി ഉള്ളതിനാല്‍ നിലവില്‍ ഉണ്ടാവുന്ന കാലതാമസം ഒഴിവാക്കുമെന്നാണ് വിലയിരുത്തല്‍.

അടുത്ത ഘട്ടത്തില്‍ മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര അപ്പീലുകള്‍, ഭൂമി പൊന്നുവില കേസുകളിലെ അപ്പീലുകള്‍ എന്നിവ ഇ- ഫയലിംഗിലേക്ക് മാറും. പുതിയ സംവിധാനം നടപ്പാക്കുന്നതിന്റെ മുന്നോടിയായി ഐ ടി സെല്ലിന്റെ ചുമതലയുള്ള ന്യായാധിപര്‍ അഭിഭാഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ലോക് ഡൗ്ണ്‍ കാലത്ത് വിവിധ കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ പരിഗണിച്ചത്. ഫയലിങ് സംവിധാനവും ഇ-മെയിലായി സമര്‍പ്പിക്കുകയായിരുന്നു. ലോക്ഡൗണ്‍ കാലയളവിലെ ക്രമീകരണങ്ങളാണ് ഇ-ഫയലിങ് സംവിധാനം ദ്രുതഗതിയില്‍ നടപ്പാക്കാനിടയായത്. ഇ-ഫയലിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ മുന്‍പും ആലോചനയുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് സംവിധാനം ഭാഗികമായി നടപ്പാക്കിയത്.  

Tags:    

Similar News