തിരുവനന്തപുരം ചുള്ളിമാനൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അക്രമം; സ്ത്രീകളും കുട്ടികളുമടക്കം നാലുപേര്‍ക്ക് പരിക്ക്

ബൈക്കിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് കാര്‍ യാത്രക്കാരായ കുടുംബത്തെ അക്രമിച്ചത്.

Update: 2020-06-29 05:07 GMT

തിരുവനന്തപുരം: നെടുമങ്ങാട് ചുള്ളിമാനൂരില്‍ കാറിലെത്തിയ കുടുംബത്തിനുനേരേ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. നിരവധി കേസുകളിലെ പ്രതികളും കഞ്ചാവ് സംഘത്തില്‍പ്പെട്ടവരുമാണ് ആക്രമണം നടത്തിയതെന്ന് കുടുംബം പരാതിപ്പെട്ടു. ബൈക്കിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് കാര്‍ യാത്രക്കാരായ കുടുംബത്തെ അക്രമിച്ചത്. ഇന്നലെ വൈകീട്ട് ആറുമണിയോടെ ചുള്ളിമാനൂര്‍ ചെറുവേലിയിലായിരുന്നു സംഭവം.


 നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ സജീഷ്, സച്ചു, നന്ദന്‍, അരുണ്‍, അമല്‍, കൊച്ചുഷെമീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് നെടുമങ്ങാട് പോലിസിന് നല്‍കിയ പരാതിയില്‍ കുടുംബം പറയുന്നു.

Full View

വഞ്ചുവം സ്വദേശിയായ ഷെഹിന്‍ഷായും കുടുംബവും ചെറുവേലിയിലെ ബന്ധുവീട്ടിലേക്ക് പോകവെ ബൈക്കിനു സൈഡ് കൊടുത്തില്ലെന്നാരോപിച്ചു കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഷഹന്‍ഷാ, ഭാര്യ, കുട്ടികള്‍ എന്നിവരെ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം ഭയന്ന് കാറില്‍നിന്ന് ഇറങ്ങി അഭയം തേടിയ അടുത്ത വീടിനുനേരെയും ആക്രമണമുണ്ടായി.  

Tags: