ഡോ.എ എ വഹാബിന്റെ വിയോഗം കനത്ത നഷ്ടം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

Update: 2021-08-21 02:59 GMT

മലപ്പുറം: ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനും മുസ്‌ലിം സാമൂഹിക ശാക്തീകരണപ്രവര്‍ത്തനങ്ങളില്‍ മുന്‍നിര സാന്നിധ്യവുമായിരുന്ന ഡോ.എ എ വഹാബിന്റെ വിയോഗം സമുദായത്തിന് കനത്ത നഷ്ടമാണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി അബ്ദുറഹ് മാന്‍ ബാഖവി അനുസ്മരിച്ചു. ദൈവവിശ്വാസത്തിലും പരലോക സങ്കല്‍പത്തിലും സാമൂഹ്യനീതിയിലും ഊന്നിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ സമര്‍ഥനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.നിറഞ്ഞ വിശ്വാസവും ജീവിതസൂക്ഷ്മതയും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.

ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന അസ്തിത്വ പ്രതിസന്ധിക്ക് പരിഹാരമായി ജനകീയപ്രതിരോധം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടെന്നും ശരിയായ ശാക്തീകരണ ശ്രമങ്ങളുണ്ടാവണമെന്നും അദ്ദേഹം വിശ്വസിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. വിഭാഗീയ ചിന്തയില്ലാതെ എല്ലാവരുമായും ഐക്യപ്പെടാനും വിശാലഹൃദയം പങ്കുവയ്ക്കാനും അദ്ദേഹത്തിനു സാധിച്ചു. എം എസ് എസ് മസ്ജിദ് ഖതീബ്, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍. സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാമുള്ള അദ്ദേഹത്തിന്റെ സേവനങ്ങള്‍ അല്ലാഹു സ്വീകരിക്കുകയും അദ്ദേഹത്തിന്റെ വിയോഗം മൂലമുള്ള വിടവ് അല്ലാഹു നികത്തുകയും ചെയ്യട്ടെയെന്നും അബ്ദുറഹ്മാന്‍ ബാഖവി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Tags:    

Similar News