മടങ്ങിവരുന്ന അന്തർസംസ്ഥാന തൊഴിലാളികളെ തിരിച്ചയക്കരുത്: ഡിജിപി

മടങ്ങിവരുന്ന തൊഴിലാളികളെ സംസ്ഥാനത്ത് പ്രവേശിക്കുമ്പോള്‍ തന്നെ ക്വാറൻ്റൈൻ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Update: 2020-06-25 11:30 GMT

തിരുവനന്തപുരം: തൊഴില്‍ അന്വേഷിച്ച് കേരളത്തിലേയ്ക്ക് മടങ്ങിവരുന്ന അന്തർസംസ്ഥാന തൊഴിലാളികളെ അതിര്‍ത്തിയില്‍ തടയുന്ന പ്രവണത പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

മടങ്ങിവരുന്ന ഇത്തരം തൊഴിലാളികളെ സംസ്ഥാനത്ത് പ്രവേശിക്കുമ്പോള്‍ തന്നെ ക്വാറൻ്റൈൻ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

Tags: