രാഷ്ട്രീയവല്‍കരിക്കേണ്ട; ട്രസ്റ്റ് ആവശ്യപ്പെട്ടാല്‍ സ്മാരകം തിരികെ നല്‍കുമെന്ന് മന്ത്രി

ചട്ടമ്പിസ്വാമി സ്മാരകവും പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ തീര്‍ഥപാദമണ്ഡവും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി

Update: 2020-03-01 06:45 GMT

തിരുവനന്തപുരം: ചട്ടമ്പിസ്വാമി സ്മാരകവും പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ തീര്‍ഥപാദമണ്ഡവും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിദ്യാധിരാജ ട്രസ്റ്റ് ആവശ്യപ്പെട്ടാല്‍ ചട്ടമ്പിസ്വാമി സ്മാരകം തിരികെ നല്‍കും. ബിജെപി വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ല, കയ്യേറ്റം ഒഴിപ്പിക്കുകമാത്രമാണ് ചെയ്തതെന്നും കടകംപള്ളി പറഞ്ഞു.സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് തീര്‍ഥപാദമണ്ഡപം ഇന്നലെ പൊലീസും റവന്യു ഉദ്യോഗസ്ഥരുമെത്തി സീല്‍ ചെയ്തിരുന്നു. പൊലീസിനെ തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷമുണ്ടാക്കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം  

Tags:    

Similar News